കാഞ്ഞങ്ങാട്: പഴയകടപ്പുറം യൂണിറ്റ് എസ്.വൈ.എസിന്റെ ആഭിമുഖ്യത്തില്‍ നാലിന് ഞായറാഴ്ച വൈകുന്നേരം എഴിന് ശൈഖ് രിഫാഈ അനുസ്മരണവും, മാസാന്ത മഹ്ളറത്തുല്‍ ബദരിയ്യയും നടക്കും.
പഴയകടപ്പുറം ആലംപാടി ഉസ്താദ് സ്മാരക സുന്നി സെന്ററില്‍ കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കെ.എ.അബൂബക്കര്‍ മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സദസ്സിനു കെ.പി. അബ്ദുര്‍റഹ്മാന്‍ സഖാഫി നേതൃത്വം വഹിക്കും.
സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ സഖാഫി ആദൂര്‍ നസ്വീഹത്തിനും സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്കും നേതൃത്വം നല്‍കും. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി കെ.പി.അഹ്മദ് സഖാഫി, സ്വദ്ര്‍ മുഅല്ലിം എം. അബ്ദുര്‍റഹ്മാന്‍ സഖാഫി, എസ്.വൈ.എസ് സോണ്‍ സെക്രട്ടറി അബ്ദുസ്സത്താര്‍ പഴയകടപ്പുറം, യൂണിറ്റ് പ്രസിഡണ്ട് കെ.പി. അബ്ദുല്‍ഖാദിര്‍ സഖാഫി തുടങ്ങിയവര്‍ പ്രസംഗിക്കും. യൂണിറ്റ് സെക്രട്ടറി കെ.പി.ഹുസൈന് മുസ്ലിയാര് സ്വാഗതം പറയും.