തിരുവനന്തപുരം: മാരക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാന്ത്വന മേകുന്ന എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്ന് സി. കെ.ഹരീന്ദ്രന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
'വേദനിക്കുന്നവര്‍ക്ക് താങ്ങായി കൂടെയുണ്ട് ഞങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംസ്ഥാന വ്യാപകമായി എസ് വൈ എസ് നടത്തുന്ന സാന്ത്വന വാരാചരണത്തിന്റെ ഭാഗമായി എസ് വൈ എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ ആശുപത്രികളില്‍ വീല്‍ചെയറുകള്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി പാറശാല താലൂക്ക് ആശുപത്രിയില്‍ വീല്‍ചെയറുകളുടെ വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സേവനങ്ങള്‍ മുഖമുദ്ര യാക്കുകയെന്നതാണ് മനുഷ്യന്റെ ദൗത്യം.ഈ ദൗത്യം ഏറ്റെടുത്ത എസ് വൈ എസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം അധ്യക്ഷത വഹിച്ചു.ആര്.എം.ഒ ഷാജി, ജില്ലാ ഫിനാന്‍സ് സെക്രട്ടറി സിയാദ് കളിയിക്കാവിള, ക്ഷേമകാര്യ സെക്രട്ടറി റിയാസ് കപ്പാംവിള, എം.പി.കെ ഷറഫുദ്ദീന്,അബ്ദുല്‍ കരീം നേമം, ഖലീല്‍ ലതീഫി വിഴിഞ്ഞം, മുഹമ്മദ് ഷഫീഅ്,അല്‍ അമീന്,ഇജാസ് വഴിമുക്ക്, സുജുബുദ്ദീന്,അനസ്,അല്‍ അമീന് ഇടിച്ചക്കപ്ലാമൂട് എന്നിവര്‍ സംബന്ധിച്ചു.