Latest News :
...
Home » , , » പെരിയ സുബൈദ വധം; അന്വേഷന ഉദ്യോഗസ്ഥരുടെ നടപടി പ്രശംസനീയം :എസ് വൈ എസ്

പെരിയ സുബൈദ വധം; അന്വേഷന ഉദ്യോഗസ്ഥരുടെ നടപടി പ്രശംസനീയം :എസ് വൈ എസ്

Written By Muhimmath News on Sunday, 4 February 2018 | 10:53



ബേക്കല്‍: പെരിയ സുബൈദ വധം 15 ദിവസത്തിനകം കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്ന ജില്ലാ പോലിസ് ചീഫിന്റെയും സ്‌പെഷ്യല്‍ ടീംഅംഗങ്ങളായ കാഞ്ഞങ്ങാട്, കാസര്‍കോട്, ബേക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍, സബ് ഇന്‍സ്‌പെക്റ്റര്‍ മറ്റു ഉദ്യോകസ്ഥരുടെയും നടപടിയെ എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റി പ്രശംസിച്ചു.


കേരളത്തില്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും, ജനങ്ങള്‍ക്ക് ഏറെ ഭയം വിതയ്ക്കാന്‍ ഇടയാക്കിയതുമായ കൊലപാതകത്തിന്റെ ദുരൂഹത നീക്കി ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കുറച്ചു ദിവസങള്‍ കൊണ്ട് തന്നെ ജില്ലയിലെ ഉദ്യോഗത്തര്‍ക്ക് സാധിച്ചെങ്കില്‍ അത് ഏറെ പ്രശംസനീയം തന്നെയാണു.

സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിച്ചു ഭാരവാഹികളായ ആബിദ് സഖാഫി മൗവ്വല്‍, മൊയ്തീന്‍ പനേര, അബ്ദുല്‍ സലാം ചെമ്പരിക്ക, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, മഹ്മൂദ് ജീലാനി ബാഖവി.ശാഫി.ബി.എ.കുണിയ.ബി.എം.എ മജീദ് മൗവ്വല്‍, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പുത്തിരിയടുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved