Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , » എസ്.വൈ.എസ് ഇരിക്കൂര്‍ സോണ്‍ അദര്‍ശ സമ്മേളനം തിങ്കളാഴ്ച

എസ്.വൈ.എസ് ഇരിക്കൂര്‍ സോണ്‍ അദര്‍ശ സമ്മേളനം തിങ്കളാഴ്ച

Written By Muhimmath News on Sunday, 4 February 2018 | 15:25



മട്ടന്നൂര്‍: തീവ്രവാദം സലഫിസം വിചാരണ ചെയ്യപ്പെടുന്നു എന്ന പേരില്‍ എസ്.വൈ.എസ് ഇരിക്കൂര്‍ സോണ്‍ ആദര്‍ശ സമ്മേളനവും മെഹ്ഫിലേ നശീദ മത പ്രഭാഷണവും ഫെബ്രുവരി 5,6,7 തിയ്യതികളിലായ് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.



തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് അഹമ്മദ് മുസ്ല്യാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് സമ്മേളനത്തിന് തുടക്കമാവുക. തുടര്‍ന്ന് നടക്കുന്ന ആദര്‍ശ സമ്മേളനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ആര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വഹാബ് സഖാഫി മമ്പാട് ആദര്‍ശ പ്രഭാഷണം നടത്തും. ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് ഡോ. കോയ കാപ്പാട് ആന്റ് ടീം അവതരിപ്പിക്കുന്ന മെഹ്ഫിലേ നശീദ എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. അബ്ദുള്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്ഘാടനം ചെയ്യും. സമാപന ദിവസം നടക്കുന്ന പരിപാടി സി. ഇസ്മായില്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.


വാര്‍ത്താസമ്മേളനത്തില്‍ സഅദ് തങ്ങള്‍ ഇരിക്കൂര്‍, പി.കെ. മുഹമ്മദ് ഹാജി, ടി.കെ. ഫസല്‍, സി.എം.കെ.എച്ച്. നാസര്‍, കെ. റിയാസ്, കാര്യത്ത് അബ്ദുള്‍ ജബ്ബാര്‍, പി.പി. മുഈനുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved