Latest News :
...
Home » , , » ബശീര്‍ വധക്കേസില്‍ പ്രതികള്‍ക്ക് കഠിനതടവും രണ്ടര ലക്ഷം പിഴയും

ബശീര്‍ വധക്കേസില്‍ പ്രതികള്‍ക്ക് കഠിനതടവും രണ്ടര ലക്ഷം പിഴയും

Written By Muhimmath News on Tuesday, 27 February 2018 | 10:30

കാസര്‍കോട്: യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതികള്‍ക്കു കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ചു. 

തളങ്കര ഖാസിലേന്‍ ബീഫാത്തിമ മന്‍സിലിലെ കെ.എ. ബഷീര്‍ (22) കുത്തേറ്റു മരിച്ച കേസില്‍ വിവിധ വകുപ്പുകളിലായി രണ്ടു പ്രതികള്‍ക്കു 11 വര്‍ഷവും മറ്റൊരു പ്രതിക്ക് ഏഴു വര്‍ഷവും കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു പ്രതികളും ഒന്നര വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണം. 

തളങ്കര ഖാസിലേന്‍ റിയാസ് മന്‍സിലിലെ പി.എ.റിയാസ് (28), തളങ്കര വില്ലേജ് ഓഫിസിനു സമീപത്തെ ജാസിര്‍ (23) എന്നിവര്‍ക്കാണ് 11 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എന്നാല്‍ ശിക്ഷ ഒന്നിച്ച് ഏഴുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. 

തളങ്കര വെസ്റ്റ് ഉബൈദ് മന്‍സിലിലെ പി.എ.ബാദിഷ(22)യ്ക്കാണ് ഏഴുവര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. ശിക്ഷ ഒന്നിച്ചു നാലുവര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതി. തളങ്കര മാലിക് ദീനാറിലെ ഗ്രൗണ്ടില്‍ 2012 ഫെബ്രുവരി 23നു രാത്രിയില്‍ കുത്തേറ്റ ബഷീര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഏപ്രില്‍ അഞ്ചിനാണ് മരിച്ചത്. 

മോട്ടോര്‍ സൈക്കിളിന്റെ താക്കോ!ല്‍ ആവശ്യപ്പെട്ട് എറിഞ്ഞുകൊടുക്കുന്നതിനിടെ പ്രതികളിലൊരാളുടെ മുഖത്തു കൊണ്ടതാണ് അക്രമത്തില്‍ കലാശിച്ചത്. സോഡാക്കുപ്പി പൊട്ടിച്ചും കത്തികൊണ്ടും മുറിവേല്‍പിച്ചുവെന്നതിനായിരുന്നു പൊലീസ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved