മഞ്ചേശ്വരം: പാളം മുറിച്ച് കടക്കവെ ട്രെയിന്‍ തട്ടി മരിച്ച പൊസോട്ട് സത്തിയടുക്കത്തെ ആമിന, സഹോദരി ആയിഷ, മകന് ഷാമില്‍ എന്നവരുടെ വീട് സുന്നി നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍, മുസ്ലിം ജമാഅത്ത് മഞ്ചേശ്വരം സോണ്‍ പ്രസിഡന്റ് സി അബ്ദുല്ല മുസ്ലിയാര് ഉപ്പള, ജബ്ബാര്‍ ഹാജി നുള്ളിപ്പാടി തുടങ്ങിയവര്‍ വീട് സന്ദര്‍ശിച്ചു പ്രാര്‍ത്ഥന നടത്തി. മരണത്തില്‍ അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് അനുശോചനം രേഖപ്പെടുത്തി. മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും അഭ്യര്‍ത്ഥിച്ചു. മര്‍ക്കസ് ഒമാന്‍ കമ്മിറ്റി ട്രഷററും ഐ സി എഫ് നാഷണല്‍ കമ്മിറ്റിഅംഗവുമായ കെടി മുഹമ്മദിന്റെ സഹോദരിമാരാണ് മരണപ്പെട്ട ആയിഷയും ആമിനയും.