Latest News :
Home » , , » ത്രിപുരയില്‍ ബിജെപിയുടെ വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

ത്രിപുരയില്‍ ബിജെപിയുടെ വിജയം പ്രവചിച്ച് എക്‌സിറ്റ് പോളുകള്‍

Written By Muhimmath News on Wednesday, 28 February 2018 | 10:27
























അഗര്‍ത്തല: ഇരുപത്തിയഞ്ച് വര്‍ഷത്തെ സി.പി.എം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുര ഇത്തവണ ബി.ജെ.പി ഭരിക്കുമെന്ന് ന്യൂസ് എക്‌സ്, ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. ത്രിപുര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന ആദ്യ എക്‌സിറ്റ്‌പോള്‍ ഫലം കൂടിയാണിത്.

ആകെയുള്ള 60 സീറ്റില്‍ ബി.ജെ.പി, ഐ.പി.എഫ്.ടി സഖ്യം 45 മുതല്‍ 50 സീറ്റ് വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. സി.പി.എം ഒമ്പത്, പത്ത് സീറ്റില്‍ ഒതുങ്ങുമെന്നും പ്രവചിക്കുന്നു. അതേസമയം ന്യൂസ് എക്‌സ് ബി.ജെ.പിഐ.പി.എഫ്.ടി സഖ്യത്തിന് 35 മുതല്‍ 45 സീറ്റ് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. സി.പി.എം 14 മതുല്‍ 23 സീറ്റ് വരെ നേടുമെന്നും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് സീറ്റൊന്നും ലഭിക്കില്ലെന്നും രണ്ട് ഏജന്‍സികളും ചൂണ്ടിക്കാട്ടുന്നു.

ത്രിപുരയില്‍ ഏത് വിധേനയും ഭരണം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ തിരഞ്ഞെടുപ്പ് പ്രാചാരണ പരിപാടിക്കായിരുന്നു ബി.ജെ.പി നേതൃത്വം നല്‍കിയത്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ നേരിട്ടെത്തിയായിരുന്നു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കിയിരുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് 76 ശതമാനമായിരുന്നു ത്രിപുരയിലെ പോളിങ്.

ത്രിപുരയ്ക്ക് പുറമെ നാഗാലാന്‍ഡ്, മേഘാലയ എന്നിവടങ്ങളിലും ബി.ജെ.പി അധികാരത്തിലെത്തുമെന്ന് ആക്‌സിസ് ഇന്ത്യയും, ന്യൂസ് എക്‌സും പ്രവചിക്കുന്നുണ്ട്. മാര്‍ച്ച് മൂന്നിനാണ് ത്രിപുരയിലെ ഫല പ്രഖ്യാപനം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved