Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » പ്രവാസലോകത്തെ പ്രാദേശിക കൂട്ടായ്മകള്‍ ജീവകാരുണ്യത്തിന്റെ കാവലാള്‍ -ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍

പ്രവാസലോകത്തെ പ്രാദേശിക കൂട്ടായ്മകള്‍ ജീവകാരുണ്യത്തിന്റെ കാവലാള്‍ -ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍

Written By Muhimmath News on Tuesday, 20 February 2018 | 11:04
























ദുബായ്: പ്രവാസ ലോകത്തുള്ള പ്രാദേശിക കൂട്ടായ്മകള്‍ ജീവകാരുണ്യത്തിന്റെ കാവലാള്‍ ആണെന്നും നാട്ടിലെയും പ്രവാസലോകത്തെയും പാവങ്ങളുടെ അത്താണിയായി പ്രവര്‍ത്തിക്കുന്നവരാണെന്നും അതിനു ഉത്തമ ഉദാഹരണമാണ് യു എ ഇ ബായാര്‍ ജമാഅത്ത് കമ്മിറ്റിയെന്ന് ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ പ്രസ്താവിച്ചു .യു എ ഇ ബായാര്‍ ജമാഅത്ത് കമ്മിറ്റി നാല്പതാം വാര്‍ഷികം ഉല്‍ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നൂ അദ്ദേഹം. 

അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. അബ്ദുല്ലകുഞ്ഞി പൊന്നങ്കള, അസിസ് ബള്ളൂര്‍, ശാക്കിര്‍ ബായാര്‍, ഷെരീഫ് പൊന്നങ്കള ,നൂര്‍ ബായാര്‍ എന്നിവര്‍ സംസാരിച്ചു. അഷ്‌റഫ് പി. പി. സ്വാഗതവും റസാഖ് ജാറ നന്ദിയും പറഞ്ഞു . മുഹമ്മദ് മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി . 

കാസര്‌ഗോഡ്,  ദക്ഷിണ കന്നഡ ജില്ലകളില്‍ വിജ്ഞാന സദസ്സുകളിലെ നിറ സാന്നിധ്യവും , നൂറു കണക്കിന് ശിഷ്യഗണങ്ങളെ സമുദായത്തിന്ന് സംഭാവന ചെയ്ത  ബായാര്‍ അബ്ദുള്ള കുഞ്ഞി ഉസ്താദിനെ ചടങ്ങില്‍ ആദരിച്ചു.

പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ : ബായാര്‍ മുഹമ്മദ് മുസ്ലിയാര്‍ , വൈസ് ചെയര്മാന്മാര്‍: അബ്ദുള്ള കുഞ്ഞി ഹാജി പൊന്നങ്കള, അബ്ദുല്‍ റഹിമാന്‍ കംബള  ,യൂസഫ് ഹാജി  ബേറിപദവ്,  ലത്തീഫ്  ഫൈസല്‍ റഹ്മാനി,         
പ്രസിഡന്റ് : അബൂബക്കര്‍ ഹാജി  , വൈസ് പ്രെസിഡന്റുമാര്‍ : അസീസ് ബള്ളൂര്‍ ,ഷമീര്‍ ഗുത്തു ,സൈനുദ്ധീന്‍ പി ,അബ്ബൂ പി ,ഫാറൂഖ് ജെ ,ജനറല്‍ സെക്രട്ടറി : അബ്ദുല്‍ റസാഖ് ജാറ  ഖജാന്‍ജി : അഷ്‌റഫ് പി പി  സെക്രട്ടറിമാര്‍ : ശാക്കിര്‍ ബായാര്‍ ,നിസാം ജെ ,ജലീല്‍  പി ,ജമാല്‍ ബി ,ഷഫീര്‍ പി എന്നിവരെയും കോഓര്‍ഡിനേറ്റര്‍ ആയി നൂര്‍ ബായാറിനെയും ,കണ്‍വീനര്‍മാരായി ഷെരീഫ് പി ,ഇബ്രാഹിം ഹാജി ,ഇര്‍ഷാദ് എന്നിവരെ തിരഞ്ഞെടുത്തു. 

ശരീഫ് ഷാര്‍ജ ഇസ്മായില്‍ ജെ  അബുദാബി ,ഇബ്രാഹിം ജാറ ,അഷ്‌റഫ് കുളിയാര്‍ ,അഹ്‌ലം ബായാര്‍ ,സിദ്ദീഖ് പി ,മുജീബ്  പി ,നിസാര്‍ പി ,നാസര്‍ പി പി ,കുഞ്ഞഹമ്മദ് പി എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved