Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » , , » 'ഉത്തമ വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും' പദ്ധതി ഉല്‍ഘാടനം ചെയ്തു

'ഉത്തമ വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും' പദ്ധതി ഉല്‍ഘാടനം ചെയ്തു

Written By Muhimmath News on Monday, 26 February 2018 | 10:04
























ഉദിനൂര്‍: താജുല്‍ ഉലമാ മെമ്മോറിയല്‍ സുന്നീ മദ്രസാ സ്റ്റാഫ് &  മാനേജ്‌മെന്റ് കമ്മിറ്റിയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന
'ഉത്തമ വിദ്യാഭ്യാസത്തോടൊപ്പം പോഷകാഹാരവും' എന്ന പദ്ധതി ഉല്‍ഘാടനം ഉദിനൂര്‍ സുന്നീ സെന്ററില്‍ വെച്ച് എം. ജാബിര്‍ സഖാഫി (മാനേജര്‍ അല്‍ മുജമ്മഉല്‍ ഇസ്ലാമി ത്രിക്കരിപ്പൂര്‍) നിര്‍വ്വഹിച്ചു.

തുടര്‍ന്ന് നടന്ന പൊതു സമ്മേളനം സദര്‍ ഹുസൈന്‍ സഖാഫി ആയിറ്റിയുടെ അദ്ധ്യക്ഷതയില്‍ എം.ടി.പി ഇസ്മായില്‍ സഅദി (പ്രസിഡന്റ് എസ്.എം.എ തൃക്കരിപ്പൂര്‍ മേഖല) ഉല്‍ഘാടനം ചെയ്തു.


കെ.സി ഹുസൈന്‍ സഖാഫി പെട്ടിക്കുണ്ട്, എ.ജി മുഹിയദ്ധീന്‍ മുസ്ലിയാര്‍, നിസാര്‍ മിസ്ബാഹി എന്നിവര്‍ സംസാരിച്ചു.

എന്‍.അബ്ദുല്‍ റസാക്ക് ഹാജി, സി.കെ റഫീഖ്, ടി.സി.എ റഹിമാന്‍, എം.ടി.പി അബൂബക്കര്‍ മൗലവി, ടി.സി മുഹമ്മദ് സാനി, എ.ജി ഖാലിദ് ഹാജി, ടി.മുഹമ്മദ് കുഞ്ഞി ഹാജി, പി.പി യൂസഫ് ഹാജി, സി.കെ മുഹമ്മദ് കുഞ്ഞി ഹാജി, സി. ഇബ്രാഹിം, ഏ.ജി ഖമറുദ്ദീന്‍, ടി.സി മുസമ്മില്‍, എം. ഇബ്രാഹിം തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.എസ്.എഫ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഒരുക്കങ്ങള്‍ നടത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved