Latest News :
...
Home » , , » ഗാളിമുഖം പുതിയ വളപ്പ് മഖാം ഉറൂസ് 9ന് തുടങ്ങും

ഗാളിമുഖം പുതിയ വളപ്പ് മഖാം ഉറൂസ് 9ന് തുടങ്ങും

Written By Muhimmath News on Wednesday, 7 February 2018 | 17:52



ഗാളിമുഖം: ഗാളിമുഖം പുതിയ വളപ്പ് മഖാം ഉറൂസ് 9 മുതല്‍ 18വരെ പുതിയവളപ്പ് മഖാമിന് മുന്‍വശം ഖിളര്‍ മൈതാനിയില്‍ നടക്കും.


9ന് രാത്രി സയ്യിദ് ടി.വി ആറ്റക്കോയ തങ്ങള്‍ ആദൂരിന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുല്‍ ഖാദര്‍ അസ്സഖാഫ് ടി.വി ഉമ്പു തങ്ങള്‍ ആദൂര്‍ ഉദ്ഘാടനം ചെയ്യും. റാഫി അഹ്‌സനി കാന്തപുരം പ്രഭാഷണം നടത്തും. 10ന് മുഹമ്മദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഖത്തീബ് ഖാസിം നഈമി പ്രഭാഷണം നടത്തും. 11ന് എന്‍.പി.എം സൈനുല്‍ ആബിദ്ദീന്‍ തങ്ങള്‍ കുന്നുംകൈ പ്രാര്‍ത്ഥനയും നവാസ് മന്നാനി തിരുവനന്തപുരം പ്രഭാഷണവും 12ന് സയ്യിദ് സഫ്‌വാന്‍ തങ്ങള്‍ ഏഴിമല പ്രാര്‍ത്ഥനയും മുഹമ്മദ് റഷീദ് സഖാഫി കൊല്ലം പ്രഭാഷണവും 13ന് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ യമാനി പ്രാര്‍ത്ഥനയും ഷഫീഖ് ബദ്‌രി അല്‍ബാഖവി കൊല്ലം പ്രഭാഷണവും നടത്തും. 14ന് സൈനുല്‍ ആബിദ്ദീന്‍ തങ്ങള്‍ കണ്ണവം പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഹമീദ് ഫൈസി പ്രഭാഷണം നടത്തും. 

15ന് മഗ്‌രിബിന് ശേഷം സ്വലാത്ത് മജ്‌ലിസ് നടക്കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. അന്‍വര്‍ അലി ഹുദവി മലപ്പുറം പ്രഭാഷണം നടത്തും. 16ന് ഇബ്രാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി പ്രാര്‍ത്ഥനയും പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണവും നടത്തും. 17ന് സമാപന സമ്മേളനം സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ ഖലീല്‍ സ്വലാഹ് അധ്യക്ഷത വഹിക്കും. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ പ്രാര്‍ത്ഥന നടത്തും. 

18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് മൗലീദ് പാരായണവും വൈകിട്ട് 4 മണിക്ക് അന്നദാനവും നടക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved