Latest News :
...
Home » » കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കറ്റ് ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കറ്റ് ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

Written By Muhimmath News on Tuesday, 27 February 2018 | 13:00

കാസര്‍കോട്: കേന്ദ്ര വഖഫ് ബോര്‍ഡ് കൗണ്‍സില്‍ സെക്രട്ടറി അഡ്വക്കറ്റ് ബി.എം ജമാലിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഉദുമ തിരുവക്കോളിയിലെ വീട്ടില്‍ കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് പരിശോധന നടത്തുന്നത്. 

ജമാലിന്റെ സ്വന്തം വസതിയിലും സമീപത്തെ കുടുംബ വീട്ടിലും, ഔട്ട് ഹൗസിലുമാണ് പരിശോധന നടക്കുന്നത്. മുന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് അംഗവുമായിരുന്നു ജമാല്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. വിദേശത്തും മടിക്കേരിയിലും എറണാകുളത്തും മറ്റുമായി അഡ്വ. ബി.എം ജമാല്‍ വന്‍തോതില്‍ സ്വത്ത് വകകള്‍ വാങ്ങിക്കൂട്ടിയെന്നാണ് പരാതി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved