Latest News :
ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് സമാപിച്ചു; എസ് വൈ എസ് ദുതിതാശ്വാസ സമാഹരണ ഏകോപനത്തിന് കാസര്‍കോട്ട് കണ്‍ട്രോള്‍ റൂം തുറന്നു.
Home » , , , , » സുബൈദ വധം; രണ്ടുപ്രതികള്‍ അറസ്റ്റില്‍; സ്വര്‍ണവും കാറുകളും കണ്ടെത്തി

സുബൈദ വധം; രണ്ടുപ്രതികള്‍ അറസ്റ്റില്‍; സ്വര്‍ണവും കാറുകളും കണ്ടെത്തി

Written By Muhimmath News on Friday, 2 February 2018 | 12:08

കാസര്‍കോട്: പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ (60) യെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ അറസ്റ്റുചെയ്തതായി നോര്‍ത്ത് സോണ്‍ ഡി ജി പി രാജേഷ് ദിവാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


മധൂര്‍ പട്‌ളയിലെ കുഞ്ചാര്‍ കോട്ടക്കണ്ണിയിലെ കെ എം അബ്ദുല്‍ ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി അബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് നോര്‍ത്ത് സോണ്‍ ഡി ജി പി രാജേഷ് ദിവാന്‍, ഐ ജി ദിനേശ് കശ്യപ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റുചെയ്തത്.
















ജനുവരി 19ന് ഉച്ചയോടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകകൈകാലുകള്‍ ബന്ധിച്ച നിലയില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി. കെ ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു. 


സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് ഘാതകരെ തിരിച്ചറിയാന്‍ പോലീസിനു കഴിഞ്ഞത്. 


കൊലപാതകത്തിനുശേഷം അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങളുമായാണ് സംഘം സ്ഥലം വിട്ടത്. ഘാതകര്‍ സഞ്ചരിച്ച കാറുകളും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved