Latest News :
...
Home » » എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 11ന്

എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ വാര്‍ഷിക കൗണ്‍സില്‍ 11ന്

Written By Muhimmath News on Saturday, 10 March 2018 | 19:12


മഞ്ചേശ്വരം: എസ് വൈ എസ് മഞ്ചേശ്വരം സോണ്‍ രണ്ടാം വാര്‍ഷിക കൗണ്‍സില്‍ ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മള്ഹര്‍ അല്‍ ബുഖാരി കോംബൗണ്ടില്‍ നടക്കും. എസ് വൈ എസ് ജില്ലാ ഉപാദ്ധ്യക്ഷന്‍ സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരിയുടെ അദ്ധ്യക്ഷതയില്‍ പാത്തൂര്‍ മുഹമ്മദ് സഖാഫി ഉദ്ഘാടനം ചെയ്യും. സുലൈമാന്‍ കരിവെള്ളൂര്‍ വിഷയാവതരണം നടത്തും. കൗണ്‍സില്‍ നടപടികള്‍ക്ക് സോണ്‍ കണ്‍ട്രോളര്‍ ബഷീര്‍ പുളിക്കൂര്‍ നേതൃത്വം നല്‍കും. 

ഓര്‍ഗനൈസിംഗ്, അഡ്മിന്‌സ്‌ട്രേഷന്‍, സാന്ത്വനം, ദഅ്‌വ, സാമ്പത്തികം, എന്നീ വകുപ്പുകളുടെ റിപ്പോര്‍ട്ട് യഥാക്രമം ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, ഹസന്‍ കുഞ്ഞി മള്ഹര്‍മഹ്മൂദ് സഖാഫി ബൊള്‍മാര്‍, അബ്ദുല്‍ ഹമീദ് സഖാഫി ബാക്കിമാര്‍, ഖത്തര്‍ ബാവ ഹാജി എന്നിവര്‍ അവതരിപ്പിക്കും. ജനറല്‍ റിപോര്‍ട്ട് സെക്രട്ടറി മുഹമ്മദ് സഖാഫി തോക്കെ അവതരിപ്പിക്കും. 

സോണ്‍ പരിധിയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും നൂറോളം പ്രവര്‍ത്തകര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved