Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു

404

We Are Sorry, Page Not Found

Home Page























അബുദാബി: ഭൗമ മണിക്കൂറില്‍ വിളക്ക് അണച്ച് ശൈഖ് സായിദ് മസ്ജിദ്. ശനിയാഴ്ച രാത്രി 8.30നാണ് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദില്‍ വിളക്ക് അണച്ചത്. കാലാവസ്ഥാ വ്യതിയാന ഭീഷണികളെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍വേണ്ടി ശനിയാഴ്ച രാജ്യത്ത് ഭൗമ മണിക്കൂറായി ആചരിച്ചിരുന്നു. 

തലസ്ഥാന നഗരത്തിലെ  പൊതു, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍, സംഘടനകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ ഭൗമ മണിക്കൂറിന്റെ ഭാഗമായി വിളക്ക് അണച്ചു. ലൈറ്റുകള്‍ ഓഫ് ചെയ്ത് ഭൗമ മണിക്കൂറില്‍ മെഴുകുതിരിയുടെ വെളിച്ചത്തിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചത്. അഡ്‌നോക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മെഴുകുതിരിയുടെ വെളിച്ചത്തില്‍  ഭൗമ മണിക്കൂറിന്റെ ഭാഗമായി. മാരിയട്ട് വേള്‍ഡ് ട്രേഡ് സെന്റര്‍ വഴി മുറ്റത്ത് ഒരു മണിക്കൂറോളം മെഴുകുതിരി പ്രകാശിപ്പിച്ചു. 

ഹോട്ടലും ലോബിയിലും  ഫിഫ്ത് സ്ട്രീറ്റ് കഫീയിലും മെഴുകുതിരി തെളിയിച്ചു. ഭൗമ മണിക്കൂര്‍ ഭാവി തലമുറകള്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ വില ഓര്‍മിപ്പിക്കുന്നതായി ഒരു സ്വകാര്യ കമ്പനിയിലെ സെയില്‍സ് മാനേജര്‍ വിപിന്‍ പ്രഭാകരന്‍ പറഞ്ഞു. 

സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനും, നമ്മുടെ പ്രകൃതി വിഭവങ്ങളെ  സംരക്ഷിക്കുന്നതിനും ഇന്ന് മുതല്‍ എല്ലാ വര്‍ഷവും ഭൗമ മണിക്കൂറിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമാണെന്ന് മൈല്‍ ഡൗണ്‍ ടൗണ്‍ ഹോട്ടല്‍ ജനറല്‍ മാനേജര്‍ കോര്‍ണിയ ഏര്‍ച്ചാര്‍ഡ് പറഞ്ഞു.

Leave A Reply