Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , , , , » മുഹിമ്മാത്ത് അബൂദാബി കമ്മറ്റി പുന: സംഘടിപ്പിച്ചു

മുഹിമ്മാത്ത് അബൂദാബി കമ്മറ്റി പുന: സംഘടിപ്പിച്ചു

Written By Muhimmath News on Monday, 19 March 2018 | 19:32


അബൂദാബി: പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്റെര്‍ അബൂദാബി ബ്രാഞ്ച് കമ്മറ്റി പുന: സംഘടിപ്പിച്ചു.

അബൂദാബി ജവാസാത്ത് റോഡ് നാഷനല്‍ റെന്റ്കാര്‍ ബില്‍ഡിംഗില്‍ ചേര്‍ന്ന ബഹുജന കണ്‍വന്‍ഷന്‍ സിദ്ധീഖ് ഹാജി ഉളുവാറിന്റെ അദ്യക്ഷതയില്‍ ബാപ്പൂട്ടി ദാരിമി ഉദ്ഘാടനം ചെയ്തു. ഹമീദ് പരപ്പ, പി എം എച്ച് ഇശ്വരമംഗല, ഹമീദ് സഅദി ഇശ്വരമംഗല പ്രസംഗിച്ചു. മുഹിമ്മാത്ത് കേന്ദ്ര കമ്മറ്റി സെക്രട്ടറി സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ തിരഞ്ഞെടുപ്പിനും പ്രാര്‍ത്ഥന സദസ്സിനും നേതൃത്വം നല്‍കി. 

ഭാരവായികള്‍: പ്രസിഡന്റ്: സിദ്ധീഖ് ഹാജി ഉളുവാര്‍, ജനറല്‍ സെക്രട്ടിറി: ഹാജി സുല്‍ത്താന്‍ മഹ്മൂദ് പട്ടള, ഫിനാന്‍സ് സെക്രട്ടറി: ഹാജി ഇഖ്ബാല്‍ കുന്താപുരം. വൈസ് പ്രസിഡന്റുമാര്‍: ഹസൈനാര്‍ അമാനി, ടി കെ മുഹമ്മദ് ചേരൂര്‍, മുഹമ്മദ് ഹാജി നടുബയല്‍, ഉമര്‍ സഖാഫി കൊറ്റുമ്പ, യൂസുഫ് ഹാജി സുബ്ബയിക്കട്ട. വര്‍ക്കിംഗ് സെക്രട്ടറി: ശമീര്‍ ചിത്താരി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി: ഹമീദ് ഇശ്വരമംഗമ, കോഡിനേറ്റര്‍: ഹമീദ് പരപ്പ. ജോയിന്‍ സെക്രട്ടറിമാര്‍: സ്വാദിഖ് മുഹിമ്മാത്ത് നഗര്‍, ഹാരിസ് ആദൂര്‍, മുഹമ്മദ് മുസ് ലിയാര്‍ കാനക്കോട്, മജീദ് കന്തല്‍. 

ഏപ്രില്‍ 26,27,28 തിയ്യതികളില്‍ നടക്കുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാം ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും വിജയിപ്പിക്കാനും സ്ഥാപന പ്രചരണ സക്തിപ്പെടുത്താനും തീരുമാനിച്ചു. സുല്‍ത്താന്‍ മഹ്മൂദ് പട്ടള സ്വാഗതവും ശമീര്‍ ചിത്താരി നന്ദിയും പറഞ്ഞു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved