Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

അബുദാബി: അനധികൃതമായി റോഡ് മുറിച്ചു കടന്ന 50,595 കാല്‍നടയാത്രക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ പിഴ ചുമത്തി. മറുവശത്തേക്ക് കടന്നുപോകാന്‍ അണ്ടര്‍ പാസ്, ബ്രിഡ്ജുകള്‍, സീബ്രാ ലൈനുകള്‍ എന്നിവ ഉപയോഗിക്കാതെ റോഡ് മുറിച്ചു കടന്നതിനാണ് പിഴ ചുമത്തിയതെന്ന്  അബുദാബി ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡയറക്ടറേറ്റ് അറിയിച്ചു. കുറ്റവാളികളോട് യാതൊരു സഹിഷ്ണുതയുമില്ല, ട്രാഫിക് പോലീസ് സദാജാഗരൂകരാണ് ട്രാഫിക് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

നിയമവിരുദ്ധവും സുരക്ഷിതമല്ലാത്തതുമായ നടപടികള്‍ തടയുന്നതിനായി ഇന്റര്‍നാഷണല്‍ റോഡുകളിലും ഹൈവേയിലും ലോകോത്തര നിലവാരമുള്ള പാഥേര്‍‌സ്റ്റോ ക്രോസിംഗുകള്‍ നിര്‍മ്മിച്ചുകൊണ്ട് കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ട്രാഫിക് പോലീസ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. 

കാര്‍ഷിക, നിര്‍മ്മാണ, കരാര്‍ കമ്പനി, തൊഴിലാളികളുടെ സുരക്ഷയ്ക്കായി കാല്‍നടയാത്രക്കാര്‍ റോഡ് ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്, കാല്‍നടയാത്രക്കാര്‍ സിഗ്‌നലുകള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയോ റോഡ് മുറിച്ചുകടക്കല്‍ വിലക്കിയ പ്രദേശങ്ങളില്‍ നിന്ന് കടക്കുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 400 ദിര്‍ഹം പിഴ ചുമത്തും.  കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ വിസമ്മതിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയൊടുക്കേണ്ടി വരുന്നതിന് പുറമെ  ട്രാഫിക് ഫയലില്‍ ആറ് കറുത്ത പോയിന്റുകള്‍ ലഭിക്കും അബുദാബി ട്രാഫിക് ഡയറക്ടറേറ് അറിയിച്ചു. 

Leave A Reply