Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മൈസൂരില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് കാസര്‍കോട് ഉളിയത്തടുക്ക സ്വദേശികളായ രണ്ടുപേര്‍ ദാരുണമായി മരിച്ചു.

അണങ്കൂരിലെ ഓട്ടോ ഡ്രൈവറും വിദ്യാനഗര്‍ ഉളിയത്തടുക്കയില്‍ താമസക്കാരനുമായ ജുനൈദ് (26), സുഹൃത്ത് ഉളിയത്തടുക്ക എസ്.പി നഗറിലെ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൈസൂര്‍ ബംഗളൂരു റൂട്ടില്‍ എല്‍വാലയിലാണ് അപകടം. ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു. ഉളിയത്തടുക്കയില്‍ ഓട്ടോ ഡ്രൈവറാണ് അസ്ഹറുദ്ദീന്‍.


 ജുനൈദും അസ്ഹറുദ്ദീനും സഞ്ചരിച്ച കെ എല്‍ 14 യു നമ്പര്‍ പിക്കപ്പ് ലോറിയില്‍ എതിരെ വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് ലോറി മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ഇരുവരും അപകടസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു.


അണങ്കൂരിലെ ഓട്ടോസ്റ്റാന്‍ഡിലെ റിക്ഷാഡ്രൈവറാണ് ജുനൈദ്. ചൊവ്വാഴ്ച രാത്രിയോടെയാണ് ഇരുവരും പാര്‍സര്‍ എടുക്കാന്‍ മൈസൂരുവിലേക്ക് പോയത്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ മൈസൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

ഖദീജയാണ് അസ്ഹറുദ്ദീന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങള്‍: സിക്കന്ദര്‍, ഫൈസല്‍, ഇര്‍ഫാന്‍, താഹിറ, മുബീന, ഷഹല, റാഹില. 

Leave A Reply