Latest News :
...
Home » , , , » മലപ്പുറത്ത് കണ്ടെയിനര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് മരണം

മലപ്പുറത്ത് കണ്ടെയിനര്‍ ലോറി ഓട്ടോക്ക് മുകളിലേക്ക് മറിഞ്ഞ് മൂന്ന് മരണം

Written By Muhimmath News on Tuesday, 6 March 2018 | 19:38


മലപ്പുറം: വട്ടപ്പാറ സി.ഐ ഓഫീസിന് താഴെ കണ്ടെയ്‌നര്‍ ലോറി ഓട്ടോക്ക് മുകളില്‍ മറിഞ്ഞ് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വാളഞ്ചേരി കാട്ടിപ്പരുത്തി പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ ഖദീജ (48), മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന (25), ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍ കുട്ടിയുടെ മകന്‍  മുഹമ്മദ് നിസാര്‍ (33) എന്നിവരാണ് മരിച്ചത്. ചൊവാഴ്ച വൈകുന്നേരം 4 മണിയോടെയാണ് അപകടം 


മഹാരഷ്ട്രയില്‍ നിന്നും തൃശൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി വളാഞ്ചേരിയില്‍ നിന്നും ആതവനാട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയുടെ മുകളിലേക്ക് മറിയുകയായിരുന്നു. 

ഷാഹിനയെ ദന്ത ഡോക്ടറെ കാണിച്ചതിന് ശേഷം ആതവനാട്ടേക്ക് പോവുകയായിരുന്നു ഓട്ടോയിലുള്ളവര്‍. ക്രെയിനും ജെ.സി.ബി യും ഉപയോഗിച്ച് ലോറിയുടെ ഒരു ഭാഗം ഉയര്‍ത്തിയതിന് ശേഷമാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved