Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , » വാന്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

വാന്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു: രണ്ട് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Saturday, 10 March 2018 | 11:44

ചിറ്റാരിക്കാല്‍: കാറ്റാംകവലയില്‍ വാന്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ടുപേരെ സാരമായ പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്ന സെയില്‍സ്മാന്‍ തമിഴ്‌നാട് സ്വദേശിയും ചെറുവത്തൂരിലെ താമസക്കാരനുമായ ചിന്നസ്വാമി (60) ആണ് മരിച്ചത്. ഡ്രൈവര്‍ പയ്യന്നൂരിലെ മുസമ്മല്‍ (24), മറ്റൊരു സെയില്‍സ്മാന്‍ കേളോത്തെ റെനിഷ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് അപകടം. പയ്യന്നൂരില്‍നിന്നും ബിസ്‌ക്കറ്റ് വിതരണത്തിനെത്തിയ വാനാണ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചത്. അപകടത്തില്‍പ്പെട്ടവരെയുമായി ആശുപത്രിയിലേയ്ക്കു പോകവേ വഴിയില്‍വച്ചാണ് ചിന്നസ്വാമി മരിച്ചത്. ഭാര്യ: സരോജിനി. മക്കള്‍: സജിന, ജിനേഷ്. മരുമകന്‍: വിനോദ്. മരണവിവരമറിഞ്ഞ് സേലത്തുള്ള ബന്ധുക്കള്‍ പടന്നയിലേക്ക് തിരിച്ചിട്ടുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved