Latest News :
Home » , , » വേളാങ്കണ്ണിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

വേളാങ്കണ്ണിയില്‍ വാഹനാപകടം; മൂന്ന് മലയാളികള്‍ മരിച്ചു

Written By Muhimmath News on Saturday, 17 March 2018 | 11:30

ചെന്നൈ: വേളാങ്കണ്ണിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ സര്‍ക്കാര്‍പതി സ്വദേശികളായ കൃഷ്ണവേണി, ദിലീപ്, ആറുമുഖ സ്വാമി എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. പരിക്കേറ്റ ഭഗവത്,തരണി എന്നിവരെ നാഗപട്ടണത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

പുലര്‍ച്ചെ രണ്ടര മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാറും മിനിലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ അഞ്ചു പേരാണുണ്ടായിരുന്നത്. വേളാങ്കണ്ണിയില്‍ നിന്നും കാരക്കലിലെ ഒരു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved