Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കൊല്ലത്ത് കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

Written By Muhimmath News on Friday, 16 March 2018 | 18:38


കൊല്ലം: കൊല്ലം ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ബൈക്ക് യാത്രികരായ ചാത്തന്നൂര്‍ സ്വദേശി ഷിബു, ഭാര്യ സിജി, മകന്‍ അനന്തു എന്നിവരാണ് മരിച്ചത്.

കൊല്ലത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് എതിര്‍ദിശയില്‍ വരുകയായിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ചാത്തന്നൂര്‍ തിരുമുക്കില്‍ ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു അപകടം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved