Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , » കാസര്‍കോട് നിന്നും വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കാസര്‍കോട് നിന്നും വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

Written By Muhimmath News on Saturday, 3 March 2018 | 15:41


കാഞ്ഞങ്ങാട്: വിനോദയാത്ര പോയ നീലേശ്വരം കോട്ടപ്പുറത്തെ കുടുംബം സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ഇന്ന് രാവിലെ വയനാട് മീനങ്ങാടിയിലാണ് അപകടം. കോട്ടപ്പുറത്തെ കുഞ്ഞാമദിന്റെ മകന്‍ നദീര്‍ (27), ഷബീറിന്റെ മൂന്നു വയസ്സുള്ള മകന്‍ അമാന്‍ എന്നിവരാണ് മരിച്ചത്. ഇന്നലെയാണ് മൂന്ന് കുടുംബങ്ങള്‍ വയനാട്ടിലേക്ക് വിനോദയാത്ര പോയത്. 

കല്‍പ്പറ്റ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved