Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വന്ന കാര്‍ ഇടിച്ച ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്.

വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വന്ന കാര്‍ ഇടിച്ച ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്.

Written By Muhimmath News on Sunday, 4 March 2018 | 17:37


കുമ്പള: വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് വന്ന കാര്‍ ഇടിച്ച ഓട്ടോ വൈദ്യുതി തൂണിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ മൊഗ്രാലിലെ നാസറി(32)നെ സ്വകാര്യ ആശുപത്രിയില്‍
 പ്രവേശിപ്പിച്ചു. കണ്‍മുന്നില്‍ ഓട്ടോ അപകടത്തില്‍ പെട്ടുന്നത് കണ്ടിട്ടും ഉദ്യോഗസ്ഥര്‍ ജീപ്പ് നിര്‍ത്താതെ തടിയൂരി. 

ഇന്നലെ ഉച്ചക്ക് അനില്‍ കുമ്പള റോഡിലാണ് സംഭവം. ചര്‍ച്ച് റോഡില്‍ നികുതി വെട്ടിച്ച് ചെരിപ്പ് കടത്തുകയായിരുന്ന ആള്‍ട്ടോ കാറിനെയാണ് ഉദ്യോസ്ഥര്‍ സ്‌കോര്‍പ്പിയോ ജീപ്പില്‍ പിന്തുടര്‍ന്ന് എത്തിയത്. ജീപ്പിനെ കണ്ട് ഓടിയ കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ വൈദ്യുതി തൂണിലിടിച്ചു. ഓട്ടോ ഡ്രൈവര്‍ റോഡിലേക്ക് തെറിച്ച് വീഴുന്നത് കണ്ടിട്ടും ഉദ്യോഗസ്ഥരുടെ വാഹനം നിര്‍ത്താതെ പോയത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 

നാട്ടുകാര്‍ സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യം എടുത്ത് വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved