Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » ചെറുപുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി; ഒരു മരണം, നാലു പേര്‍ക്ക് പരുക്ക്

ചെറുപുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി; ഒരു മരണം, നാലു പേര്‍ക്ക് പരുക്ക്

Written By Muhimmath News on Thursday, 1 March 2018 | 18:47



കണ്ണൂര്‍: ചെറുപുഴയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പിക്ക് അപ്പ് വാന്‍ പാഞ്ഞുകയറി ഒരു വിദ്യാര്‍ത്ഥി മരിച്ചു. നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പെരിങ്ങോം സ്വദേശിനി ദേവനന്ദ രതീഷ്(13) ആണ് മരിച്ചത്. ചെറുപുഴ സെന്റ് ജോസഫ് സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്.

ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടികള്‍ക്കിടയിലേക്കാണ് വാഹനം പാഞ്ഞുകയറിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved