Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page

അബുദാബി: ഉപഭോക്താവിന്റെ വാതിലില്‍ നേരിട്ട് ഇന്ധനം എത്തിക്കുന്ന പദ്ധതിയുമായി അഡ്‌നോക്. പമ്പുകളില്‍ അനുഭവപ്പെടുന്ന നീണ്ട ക്യൂവും പമ്പുകളിലുണ്ടാകുന്ന അപകട ഭീതിയും ഒഴിവാക്കുന്നതിനാണ് 
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്‌നോക്ക്)  തങ്ങളുടെ പുതിയ സര്‍വീസ് കാള്‍ ടു ഫ്യൂവെല്‍ പദ്ധതി ആരംഭിക്കുന്നത്. 

പുതിയ സര്‍വ്വീസ് അനുസരിച്ചു പ്രത്യേക ആപ്ലിക്കേഷനില്‍ ഓര്‍ഡര്‍ നല്‍കിയാല്‍  കാള്‍ ടു ഫ്യൂവെല്‍ വാഹനം താമസക്കാരുടെ സ്ഥലത്ത് ചെന്ന് വാഹനങ്ങളില്‍ പെട്രോള്‍ നിറക്കും. അഡ്‌നോക്കിന്റെ ആപ്ലിക്കേഷനില്‍, സ്‌പെഷ്യല്‍ അല്ലെങ്കില്‍ സൂപ്പര്‍  പെട്രോള്‍ തിരഞ്ഞെടുത്തതിന് ശേഷം അനുയോജ്യമായ തീയതി, സമയം,സ്ഥലം തിരഞ്ഞെടുത്ത് വാഹനത്തിന്റെ നമ്പര്‍ നല്‍കണം. ഓര്‍ഡര്‍ നല്‍കിയാല്‍ വാഹന ഉടമ പറഞ്ഞ സമയത്ത് അവരുടെ കാറുകളില്‍ കാള്‍ ടു ഫ്യൂവെല്‍ വാഹനം ഇന്ധനം നിറക്കും. 

സേവനം ഔദ്യോഗികമായി തുടങ്ങിക്കഴിഞ്ഞാല്‍ നവമാധ്യമങ്ങളിലൂടെ വിവരം അറിയിക്കുമെന്ന് അഡ്‌നോക് അധികൃതര്‍ അറിയിച്ചു. അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ തന്നെ ഞങ്ങളുടെ പ്രതിജ്ഞാബദ്ധത നൂറ് ശതമാനം നിലനിര്‍ത്തിക്കൊണ്ടിരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനം, ഉപാധികള്‍, സൗകര്യങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതായി അഡ്‌നോക് അധികൃതര്‍ വ്യക്തമാക്കി. 

ഞങ്ങളുടെ കമ്പനിയുടെ പരിവര്‍ത്തനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന്  അധികൃതര്‍ പറഞ്ഞു. 
Leave A Reply