Latest News :
കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Home » , , , » അജ്മീര്‍ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു

അജ്മീര്‍ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു

Written By Muhimmath News on Saturday, 24 March 2018 | 18:05


എര്‍മാളം: കേരള മുസ്ലിം ജമാഅത് എസ് വൈ എസ്, എസ് എസ് എഫ് എര്‍മാളം യൂണിറ്റ് വര്‍ഷംതോറും നടത്തിവരാറുള്ള അജ്മീര്‍ ആണ്ട് നേര്‍ച്ചക്ക് ആരംഭം കുറിച്ച് സ്വാഗത സംഗം ചെയര്‍മാന്‍ ബി എം അബ്ദുല്ല കുഞ്ഞി ഹാജി പതാക ഉയര്‍ത്തി.

തുടര്‍ന്ന് നടന്ന ശാദുലി റാത്തീബിന് സയ്യിദ് യഹിയല്‍ ബുഖാരി തങ്ങള്‍ മടവൂര്‍ കോട്ട നേതൃത്വം നല്‍കി. സുല്‍ത്താനുല്‍ ഹിന്ദ്  ഖാജാ മുഈനുദ്ദീന്‍ ജിസ്തി അജ്മീറി മഹാനവറുകളുടെ പേരില്‍ റജബ് 6ന് നല്‍കിവരാറുള്ള ലങ്കര്‍ വിതരണവും നടന്നു. 

നേര്‍ച്ചയോട് അനുബന്ധിച്ച് നടത്തപ്പെടുന്ന മതപ്രഭാഷണം ഏപ്രില്‍ 3  മുതല്‍ 6 വരെ എര്‍മാളം താജുല്‍ ഉലമ സുന്നി സെന്റര്‍ അങ്കണത്തില്‍ നടക്കും 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved