Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » » അജ്മീര്‍ ആണ്ടുനേര്‍ച്ച എപ്രീല്‍ 3ന് തുടങ്ങും

അജ്മീര്‍ ആണ്ടുനേര്‍ച്ച എപ്രീല്‍ 3ന് തുടങ്ങും

Written By Muhimmath News on Sunday, 18 March 2018 | 14:48


എര്‍മാളം: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എര്‍മാളം യൂണിറ്റ് കമ്മിറ്റിയുടെ കീഴില്‍ എര്‍മാളത്ത് നടത്തി വരുന്ന അജ്മീര്‍ ആണ്ടു നേര്‍ച്ച 2018 ഏപ്രില്‍ 3 മുതല്‍ 7 വരെ എര്‍മാളം താജുല്‍ ഉലമാ നഗറില്‍ നടക്കും


ഏപ്രില്‍ 1 ഞായര്‍ രാവിലെ 10 മണിക്ക് താജുല്‍ ഉലമ നൂറുല്‍ ഉലമ മഖാം സിയാറത്തോട് കൂടി പരിവാടിക്ക് തുടക്കമാകും

3ന് രാത്രി 7 മണിക്ക് സയ്യിദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഹൈദുറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്യും. ലത്തീഫ് സഖാഫി കാന്തപുരം മുഖ്യ പ്രഭാഷണം നടത്തും. 4ന് രാത്രി 7 മണിക്ക് എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് ബാഹസന്‍ തങ്ങള്‍ പഞ്ചിക്കല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. കാരന്തൂര്‍ മര്‍കസ് മുദരിസ് ഹാഫിള്‍ അബൂബകര്‍ കൗസര്‍ സഖാഫി പന്നൂര്‍ പ്രഭാഷണം നടത്തും. 5ന് രാത്രി 7 മണിക്ക് സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ അല്‍ ബുഖാരി കുഞ്ചിലം ( ബായാര്‍ തങ്ങളുടെ സഹോദരന്‍ ) പ്രാര്‍ത്ഥന നടത്തും. സ്വഫ് വാന്‍ സഖാഫി പത്തപ്പിരിയം പ്രഭാഷണം നടത്തും.
6ന് രാത്രി 7 മണിക്ക് സമാപന സമ്മേളനത്തില്‍ അശ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ത്ഥനക്ക് സയ്യിദ് ഇല്ല്യാസ് തങ്ങള്‍ എരുമാട് നേതൃത്വം നല്‍കും.

റജബ് 6ന് വൈകുന്നേരം 4 മണിക്ക് ലന്‍കര്‍ വിതരണം നടക്കും

7ന് ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മൗലീദ് സദസ്സിന് സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ആയിരങ്ങള്‍ക്ക് അന്നദാനം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved