Latest News :
...
Home » , , » മഅല്‍ അസാതീദ് ഓര്‍മ്മ സംഗമം ബുധനാഴ്ച

മഅല്‍ അസാതീദ് ഓര്‍മ്മ സംഗമം ബുധനാഴ്ച

Written By Muhimmath News on Tuesday, 6 March 2018 | 21:05


മുഹിമ്മാത്ത് നഗര്‍: മുഹിമ്മാത്ത് ദഅവ കോളേജ് വിദ്യാര്‍ത്ഥി സംഘടനയായ അല്‍ ഫസാഹയുടെ ക്രിസ്റ്റല്‍ ജുബിലിയുടെ ഭാഗമായി ദഅവ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ഹിമമികള്‍ക്കായി സംഘടിപ്പിക്കുന്ന മഅല്‍ അസാതീദ് ഓര്‍മ്മ സംഗമം 7ന് വൈകുന്നേരം 6 മണിക്ക് മുഹിമ്മാത്തില്‍ നടക്കും. സംഗമത്തില്‍ രാജ്യത്തിന്റെ വിവിദ മേഖലകളില്‍ പ്രഭോധനം നടത്തുന്ന ഹിമമികളെ അനുമോദിക്കും. 


മുസ്ഥഫ സഖാഫി പട്ടാമ്പിയുടെ അദ്യക്ഷതയില്‍ പ്രിന്‍സിപ്പള്‍ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം അഹ്‌സനി കാമില്‍ സഖാഫി പഴമള്ളൂര്‍, ഇബ്രാഹീം സഖാഫി കര്‍ന്നൂര്‍, ശരീഫ് സഖാഫി, ഫത്താഹ് സഅദി, സ്വാദിഖ് അഹ്‌സനി കാമില്‍ സഖാഫി എന്നിവര്‍ നേതൃത്വം നല്‍കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബഷീര്‍ ഹിമമി, തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved