Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , » അല്‍ ഹുസ്‌ന തസ്‌കിയ്യ ഹാപ്പീ ഫാമിലീ മീറ്റ് എപ്രില്‍ 2ന്

അല്‍ ഹുസ്‌ന തസ്‌കിയ്യ ഹാപ്പീ ഫാമിലീ മീറ്റ് എപ്രില്‍ 2ന്

Written By Muhimmath News on Tuesday, 27 March 2018 | 20:42


വിദ്യാനഗര്‍: ഉളിയത്തടുക്ക അല്‍ ഹുസ്‌ന അക്കാദമിയില്‍ അടുത്ത മാസം നാലിനും മെയ് രണ്ടിനും സംഘടിപ്പിക്കുന്ന അല്‍ ഹുസ്‌ന തസ്‌കിയ 40 ദിന വെക്കേഷന്‍ ക്യമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാപ്പീ ഫാമിലീ മീറ്റ് എപ്രീല്‍ 2ന് അല്‍ ഹുസ്‌ന ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

പി.വി അബ്ദുല്‍ കരീം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തും. പ്രിന്‍സിപ്പാള്‍ മുഹമ്മദ് റഫീഖ് അഹസനി അദ്ധ്യക്ഷം വഹിക്കും വിദ്യാനഗര്‍ ലാംഗ്വേജ് അക്കാദമി പ്രിന്‍സിപ്പാള്‍ മുഹമ്മദ് ശമീം അമാനി കണ്ണൂര്‍ ഉദ്ഘാടനം ചെയ്യും ജനറല്‍ മനേജര്‍ മുനീര്‍ അഹമദ് സഅദി നെല്ലിക്കുന്ന് ആമുഖ പ്രഭാഷണം നടത്തും പ്രമുഖ പ്രഭാഷകന്‍ സുലൈമാന്‍ കരിവെള്ളൂര്‍ 'നമ്മുക്ക് രക്ഷിക്കാം  നമ്മുടെ മക്കളെ' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

മന്‍സൂര്‍ മൗലവി മൊഗ്രാല്‍ പുത്തൂര്‍, ഹുസൈന്‍ മുട്ടത്തോടി,മുഹമ്മദ് അലി സഖാഫി, ഇത്തിഹാദ് മുഹമ്മദ് ഹാജി, നൗഷാദ് ബദിയടുക്ക, എ.എം മഹമൂദ് അട്കത്തില്‍ മഹമൂദ് ഹനീഫി, മുഹമ്മദ് അലി പട്‌ല സംബന്ധിക്കും. 

അടുത്ത മാസം നാലിനും  മെയ് രണ്ടിനും ആരംഭിക്കുന്ന അല്‍ ഹുസ്‌ന തസ്‌കിയ വെക്കേഷന്‍ ക്യാമ്പില്‍ ജില്ലയിലെ വിവിധ കലാലയങ്ങളില്‍ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍  പങ്കെടുക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved