Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page

ബേവിക്കാനം: ബോവിക്കാനം ജമാഅത്ത് അല്‍അമീന്‍ യൂത്ത് ഫെഡറേഷന്റെ ആറാം വാര്‍ഷിക ആഘോഷ അനുബന്ധമായി 'ലഹരിയല്ല ജീവിതം  ജീവിതമാണ് ലഹരി ' എന്ന പ്രമേയത്തില്‍ എക്‌സൈസ് -ലഹരി വിമുക്തി വര്‍ജനമിഷന്റെ സഹകരണത്തോടെ ബോവിക്കാനത്ത് നടത്തിയ ക്യാമ്പയിന്‍ പൊതുയോഗം ജില്ലാ പോലീസ് ചീഫ് കെ.ജി. സൈമണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷെരീഫ് മുഗു അധ്യക്ഷത വഹിച്ചു. ബദിയഡുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ തോമസ് സ്വാഗതം പറഞ്ഞു.


എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍ മുഖ്യ പ്രഭാഷണം നടത്തി. ആദൂര്‍ സി.ഐ, എം.എ.മാത്യു, എസ്.ഐ.കെ.കെ.പ്രശോഭ്, എച്ച്.ഐ, ബി.അഷ്‌റഫ്, ബോവിക്കാനം ഖത്വീബ് ഇ.പി.ഹംസത്തു സഅദി, ജമാഅത്ത് ഭാരവാഹികളായ മൂസ ഹാജി ബാലനടുക്കം, മസൂദ് ബോവിക്കാനം, ബിസ്മില്ല അബ്ദുല്‍റഹിമാന്‍, കെ.ബി.മുഹമ്മദ് കുഞ്ഞി, രാഷ്ട്രീയ കക്ഷി നേതാക്കളായ എ.ബി.ശാഫി, എം.മാധവന്‍,ഗോപിനാഥന്‍ കാലിപ്പള്ളം, പി.ജയകൃഷ്ണന്‍, അബ്ദുല്‍ അസീസ് കോലാച്ചിയടക്കം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂക്കള്‍ ബാലകൃഷ്ണണന്‍. പൊതു പ്രവര്‍ത്തകരായ ബി.സി.കുമാരന്‍, മന്‍സൂര്‍ മല്ലത്ത്, ഹനീഫ് ബോവിക്കാനം, എ.ബി.കുട്ടിയാനം, ജാസിര്‍ പൊവ്വല്‍ പ്രസംഗിച്ചു. ദിശാലഹരിവിരുദ്ധ പ്രവര്‍ത്തകന്‍ വിജയന്‍ ശങ്കരമ്പാടിക്ക് ജില്ലാ പോലീസ് ചീഫ് ഉപഹാരം നല്‍കി. ബോവിക്കാനം ടൗണില്‍ ബോധവല്‍ക്കരണ റാലിയും, ഡോക്യുമെന്ററി പ്രദര്‍ശനവും നടത്തി. കബീര്‍ മുസ്ല്യാര്‍ നഗര്‍ നന്ദി പറഞ്ഞു.
Leave A Reply