Latest News :
...
Home » , » നൂറുല്‍ ഹുദ യുവജന സംഘത്തിന്റെ 27ാം വാര്‍ഷികവും, സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു

നൂറുല്‍ ഹുദ യുവജന സംഘത്തിന്റെ 27ാം വാര്‍ഷികവും, സ്വലാത്ത് മജ്‌ലിസും സംഘടിപ്പിച്ചു

Written By Muhimmath News on Friday, 2 March 2018 | 18:10


ബോവിക്കാനം: ആലൂര്‍ നൂറുല്‍ ഹുദ യുവജന സംഘത്തിന്റെ 27ാം വാര്‍ഷികത്തിന് സമാപനം. സമാപന പരിപാടി സയ്യിദ് കെ.സി അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രര്‍ത്ഥന നടത്തി, പരിപാടി ജമാഅത്ത് പ്രസിഡന്റ് എ.ടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹസ്ബുള്ളാഹില്‍ ബാഫഖി തങ്ങള്‍ കൊല്ല്യം സമാപന ദിവസം സ്വലാത്ത് മജ്‌ലിസിന് നേതൃതം നല്‍കി.

മുഹമ്മദ് കുഞ്ഞി ഹനീഫി, അല്‍ത്താഫ് ഹിമമി, അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, ജമാഅത്ത് ഭാരവാഹികള്‍, നൂറുല്‍ ഹുദ യുവജന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഹനീഫ് ഹാജി സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved