Latest News :
കാസര്‍കോട് കണ്‍ട്രോള്‍ റൂം സജീവം, ഉപ്പളയിലും തുറന്നു; എസ് വൈ എസ് പ്രളയക്കെടുതി ദുതിതാശ്വാസ നിധിയിലേക്ക് കാരുണ്യ പ്രവാഹം
Home » , » യു.എ.ഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3 യുനൈറ്റട് സി.കെ ചാമ്പ്യന്മാർ

യു.എ.ഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3 യുനൈറ്റട് സി.കെ ചാമ്പ്യന്മാർ

Written By Muhimmath News on Sunday, 25 March 2018 | 10:04























ദുബൈ: യു.എ.ഇ അമാസ്ക് ദുബൈയിലെ അബുഹൈൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച
'യു.എ.ഇ അമാസ്ക് പ്രീമിയർ ലീഗ് സീസണ് 3' യിൽ യുണൈറ്റട് സി കെ
ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനലിൽ  റിലയൻസ് എഫ് സിയെ എതിരില്ലാതെ ഒരു
ഗോളിൻ പരാജയപ്പെടുത്തിയാണ് യുണൈറ്റട് സി.കെ ചാമ്പ്യരായത്. സെമി ഫൈനൽ
മത്സരത്തിൽ കരുത്തരായ സാഫ്കോ എമാറാത്തിനെ പരാജയപ്പെടുത്തിയാണ് റിലയൻസ്
എഫ്സി ഫൈനലിൽ പ്രവേശിച്ചത്.


അമാസ്ക് സന്തോഷ്നഗറിന്റെ ദുബൈ ഘടകമായ യു.എ.ഇ അമാസ്ക് ഇത് മൂന്നാം തവണയാണ്
ദുബൈയിൽ  ഫുട്ബോൾ പ്രീമിയർ ലീഗ്‌ സംഘടിപ്പിക്കുന്നത്. 

ഷാഫി റിലയൻസിന്റെ അദ്ധ്യക്ഷതയിൽ പൊതു പ്രവർത്തകനും കെ.എം.സി.സി നേതാവുമായ
ഹസൈനാർ തോട്ടം ഭാഗം പരിപാടി ഉദ്ഘാടനം ചെയ്തു. കലാ കായിക
പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ മേഖലയിലും ഏറെ തിളങ്ങി നിൽക്കുന്ന ഒരു
ക്ലബ്ബാണ് അമാസ്ക്കെന്നും ഇത്തരത്തിലുള്ള ക്ലബ്ബുകൾ സംഘടിപ്പിക്കുന്ന
ഫുട്ബോൾ പ്രീമിയർ ലിഗ് ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും
ഉദ്ഘാടന പ്രസംഘത്തിൽ അദ്ധേഹം അഭിപ്രായപ്പെട്ടു. കെ.എം.സി.സി നേതാവ് മുനീർ
പി.ചെർക്കള, എഴുത്തുകാരൻ സ്കാനിയ ബെദിര, ഷാനവാസ് കൊച്ചി, റഹ്മാൻ ബേക്കറി,
ഹനീഫ സി കെ, ഹസൈനാർ, തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു.

ദുബൈയിലെ പ്രീമിയർ ലീഗിൽ പങ്കെടുക്കാനായി നാട്ടിൽ നിന്നും വന്ന ടീം
അമാസ്ക് ചെയർമാൻ ഷാഫിക്ക്‌ ഹസൈനാർ തോട്ടും ഭാഗം സേനഹോപഹാരം സമർപ്പിച്ചു.
 യു.എ.ഇ അമാസ്ക് ഉപദേശക സമതി ചെയർമാൻ ഉമ്മർ പാണളം സ്വാഗതവും യു.എ.ഇ അമാസ്ക് ചെയർമാൻ മുനീർ എസ്.ഇ.എസ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved