Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » റിയാസ് മൗലവി അനുസ്മരണം 20ന് ചൂരി ജംഗ്ഷനില്‍

റിയാസ് മൗലവി അനുസ്മരണം 20ന് ചൂരി ജംഗ്ഷനില്‍

Written By Muhimmath News on Monday, 19 March 2018 | 17:58



കാസര്‍കോട്: ചൂരി മഹല്‍ ഫെഡറേഷന്റെ നേതൃത്യത്തില്‍ റിയാസ് മൗലവിയുടെ ഒന്നാം അനുസ്മരണം 20ന് ചൂരി ജംഗ്ഷനില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് നാലരയ്ക്ക് അനുസ്മരണ ചടങ്ങ് ഗുജറാത്ത് മുന്‍ ഡി.ജി.പി.ആര്‍.ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മതസാമൂഹിക സാംസ്‌ക്കാരിക മേഖലയിലെ നേതാക്കള്‍ സംബന്ധിക്കും. ചുരി മുഹ്യുയുദ്ദീന്‍ ജുമാ മസ്ജിദിലെ മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയെ ദാരുണമായി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ചൂരി മേഖലയിലെ ഏഴ് ജമാഅത്തുകളായ മൊഹ്യുയുദ്ദീന്‍ ജുമാ മസ്ജിദ് ചൂരി, ഹൈദ്രോസ് ജുമാ മസ്ജിദ് ചുരി, സലഫി സെന്റര്‍ ചൂരി, സുന്നി സെന്റര്‍ ചൂരി, ഹുദാ മസ്ജിദ് മീപ്പുഗുരി, റിഫായിയ ജുമാ മസ്ജിദ് മീപ്പുഗിരി, ബദര്‍ ജുമാ മസ്ജിദ് പാറക്കട്ട എന്നി ജമാഅത്തുക്കളെ ഏകീകരിച്ച് .2017 ജൂണ്‍ 28ന് രുപീകരിച്ചതാണ് ചൂരി മഹല്‍ ഫെഡറേഷനെന്ന് ഭാരവാഹികള്‍ പറഞ്ഞു.

റിയാസ് മൗലവിയുടെ കൊലപാതകത്തില്‍ ഗൂഡാലോചന പുറത്തു കൊണ്ടുവരാനും യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജൂലായ് 12ന് എസ് പി.ഓഫീസിലേക്ക് ധര്‍ണ സംഘടിപ്പിച്ചിരുന്നു. ഈ മേഖലയിലെ പള്ളികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഈ കൂട്ടായ്മ ഒരു പാട് കാര്യങ്ങള്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസം രിഫായിയ ജുമാ മസ്ജിദ് മീപ്പുഗിരിയില്‍ നടന്ന സംഭവത്തില്‍ മഹല്‍ ഫെഡറേഷന്‍ തക്ക സമയത്ത് ഇടപ്പെട്ടിരുന്നു. സമാധാനം ഉണ്ടാക്കാന്‍ പ്രയത്‌നിക്കുകയും സംഭവതിലെ പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ പോലീസ് അധികാരികളെ മഹല്‍ ഫെഡറേഷന്‍ അഭിനന്ദിച്ചിരുന്നു. ചുരി പ്രദേശത്ത് സാമാധാനം ആഗ്രഹിച്ചാണ് ചൂരി മഹല്‍ ഫെഡറേഷന്‍ രുപീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. 

വാര്‍ത്ത സമ്മേളനത്തില്‍ ഫെഡറേഷന്‍ അഡ്വൈസര്‍ അഡ്വ.സി.ഷുക്കൂര്‍, ചെയര്‍മാന്‍ സി.എ.മുഹമ്മദലി, ജനറല്‍ കണ്‍വീനര്‍ മമ്മു ഫുജൈറ, ഹാരിസ് ചൂരി, സി.എച്ച്.സത്താര്‍ കറന്തക്കാട്, മഹമൂദ് വട്ടേക്കാട്, സി.എച്ച്.അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ ചൂരി, അബ്ബാസ് ബെഡ്, ഷൗക്കത്തലി കാളിയങ്കാട് സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved