Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » പൊതുപണിമുടക്കിന് മാധ്യമജീവനക്കാരുടെ ഐക്യദാര്‍ഢ്യം

പൊതുപണിമുടക്കിന് മാധ്യമജീവനക്കാരുടെ ഐക്യദാര്‍ഢ്യം

Written By Muhimmath News on Tuesday, 27 March 2018 | 11:28

കോഴിക്കോട് : കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ ഏപ്രല്‍ രണ്ടിന്  പ്രഖ്യാപിച്ച പണിമുടക്കിന്  കെയുബ്ല്യൂജെ - കെഎന്‍ഇഎഫ് സംസ്ഥാന കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. 

31ന് എല്ലാ ജില്ലാകേന്ദ്രങ്ങളിലും മാധ്യമപ്രവര്‍ത്തകരും മാധ്യമജീവനക്കാരും ഐക്യദാര്‍ഢ്യപ്രകടനങ്ങള്‍ നടത്തുവാനും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് പോസ്റ്റര്‍ പ്രചാരണം നടത്താനും കോഴിക്കോട്ട് ചേര്‍ന്ന സംസ്ഥാനസമിതി യോഗം തീരുമാനിച്ചു. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കെതിരെ പ്രത്യക്ഷസമരപരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.

 ഏപ്രിലില്‍ ഇതിനായി സംസ്ഥാനതല സമരകണ്‍വെന്‍ഷന്‍ ചേരും.യോഗത്തില്‍ കെഎന്‍ഇഎഫ്. സംസ്ഥാന പ്രസിഡണ്ട് സി മോഹനന്‍ അധ്യക്ഷനായി. കെയുബ്ല്യൂജെ ജനറല്‍ സെക്രട്ടറി സി നാരായണന്‍, പ്രസിഡണ്ട് കമാല്‍ വരദൂര്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ പ്രേമനാഥ്, പി വിപുല്‍ നാഥ്, കെ എന്‍ഇഎഫ് സംസ്ഥാന നേതാക്കളായ വി എ മജീദ്, പി സുധാകരന്‍, ജമാല്‍  ഫൈറൂസ്, എം അഷറഫ് സംസാരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved