Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » ഉപ്പളയിലും കുമ്പളയിലും വന്‍ കഞ്ചാവ് വേട്ട. ;14.5 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

ഉപ്പളയിലും കുമ്പളയിലും വന്‍ കഞ്ചാവ് വേട്ട. ;14.5 കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍

Written By Muhimmath News on Friday, 2 March 2018 | 17:57


ഉപ്പള: ഉപ്പളയിലും കുമ്പളയിലും വന്‍ കഞ്ചാവ് വേട്ട. കാറിലും ഓട്ടോ റിക്ഷയിലുമടക്കം കടത്തുകയായിരുന്ന പതിനാലര കിലോ കഞ്ചാവുമായി നാലുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. 

കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രേംദാസും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മാഫിയയെ പിടികൂടിയത്. കുമ്പള ശാന്തിപ്പളത്തെ സമൂസ റഷീദ് എന്ന റഷീദ് (31), കൊടിയമ്മ പൂക്കട്ട ദണ്ഡഗോളിലെ ലത്തീഫ് എന്ന ദോണ ലത്തീഫ് (41), ഉപ്പളയിലെ മൊയ്തീന്‍ നവാസ് (31), മുത്തു എന്ന മുസ്താഖ് അഹ്മദ് (31) എന്നിവരാണ് അറസ്റ്റിലായത്. പിടികൂടുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരന് കൈക്ക് പരിക്കേറ്റു. 



അഡീഷണല്‍ എസ്.ഐ. പി.വി.ശിവദാസന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വിപിന്‍, അജയന്‍, നാര്‍കോട്ടിക്ക് സ്‌ക്വാഡിലെ എസ്.ഐമാരായ ഫിലിപ്പ് തോമസ്, സി.കെ. ബാലകൃഷണന്‍, നാരായണന്‍ നായര്‍ എന്നിവരും കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved