Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റില്‍.

വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റില്‍.

Written By Muhimmath News on Friday, 9 March 2018 | 17:07


കാസര്‍കോട്: ചൂരിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ യുവാവ് അറസ്റ്റില്‍. നെക്രാജെ നെല്ലിക്കട്ട സാലത്തടുക്ക ലക്ഷം വീട് കോളനിയിലെ പി.എം നവാസിനെ (36) യാണ് കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തത്. നവാസിനെ ഇന്നലെ രാത്രി 9.30യോടെ ചൂരി മദ്രസക്ക് സമീപം വെച്ചാണ് അറസ്റ്റ്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘം വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ്. 

ഉദുമ കോടി കടപ്പുറത്ത് കഞ്ചാവ് വലിക്കുകയായിരുന്ന ആറുപേരെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. പുത്തരിയടുക്കത്തെ ആഷിഖ്(21), കിരണ്‍ (21), സോനു (20), അജാനൂരിലെ ഷിബു (20), കാഞ്ഞങ്ങാട്ടെ വിവേക് (20), നീലേശ്വരത്തെ നിരഞ്ജന്‍ (20) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ യു.പി വിപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved