Latest News :
ജലന്ധര്‍ പീഡനം; കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ല: പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടെയെന്ന് ഹൈക്കോടതി
Home » , , » ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അറസ്റ്റില്‍

ഗൗരി ലങ്കേഷ് വധം: ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍ അറസ്റ്റില്‍

Written By Muhimmath News on Friday, 9 March 2018 | 18:33


ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് ഹിന്ദു യുവസേന പ്രവര്‍ത്തകനായ നവീന്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് മൂന്നിനായിരുന്ന ചോദ്യം ചെയ്യുന്നതിനായി നവീന്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്നാണ്  പൊലീസ് നവീന്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിലായ നവീന്‍ കേസില്‍ ഒന്നാം പ്രതിയാകുമെന്ന് പൊലീസ് അറിയിച്ചു. ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവുകള്‍ നവീനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. കേസിലെ മറ്റു 
പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ഇയാളില്‍ നിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. കൂടാതെ നവീനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാനുള്ള അപേക്ഷയും പോലീസ് നല്‍കിയിട്ടുണ്ട്. 

2017 സെപ്തംബര്‍ അഞ്ചിനാണ് സാമൂഹ്യപ്രവര്‍ത്തക കൂടിയായ ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved