Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page

കുമ്പള: സ്വലാത്ത് വാര്‍ഷികത്തിന്റെ ഫല്‍ക്‌സ് ബോര്‍ഡുകള്‍ കെട്ടുകയായിരുന്ന സുന്നിപ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ആക്രമിച്ചു. ഷിറിയ മുട്ടംകുന്നിലെ സുഹൈല്‍(20), സൈനുല്‍ ആബിദ്(22) എന്നിവരാണ് അക്രമത്തിനിരയായത്. 

കഴിഞ്ഞ ദിവസം രാത്രി ഷിറിയ മുട്ടംകുന്നിലാണ് സംഭവം. മുട്ടംകുന്നിലെ മഹ്ദുനിയ സ്വലാത്ത് വാര്‍ഷികത്തിന്റെ പ്രചാരണാര്‍ഥം ഫല്‍ക്‌സ് കെട്ടുമ്പോഴാണ് യാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദിച്ചത്. 

മുസ്‌ലിംലീഗ് മുന്‍ വാര്‍ഡ് മെമ്പര്‍ ഉമര്‍ അപ്പോളൊ, ലീഗ് പ്രവര്‍ത്തകരായ രാജാവ് അബു, മുഹമ്മദ്, ആസിഫ് എന്നിവരും ചേളാരിവിഭാഗവും അടക്കം അമ്പതോളം പേരാണ് അക്രമം അഴിച്ചുവിട്ടത്. പരിക്കേറ്റവരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വടിവാള്‍, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങളുമായാണ് അക്രമം നടത്തിയത്. സുഹൈലിന്റെയും ആബിദിന്റെയും തലക്ക് സാരമായി പരുക്കേറ്റു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply