Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page

സൂരംബയല്‍: സൂരംബയലില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച ബൈക്കും ഡി.വൈ.എഫ്.ഐ.യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ഫ്രണ്ട്‌സ് ക്ലബ്ബും തകര്‍ത്തു. ബി.ജെ.പി പ്രവര്‍ത്തകന്റെ ഓട്ടോ റിക്ഷയും തകര്‍ക്കപ്പെട്ടു. 

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായ കുമ്പള കുണ്ടങ്കാരടുക്കയിലെ മനോഹരന്‍ (27), സൂരംബയലിലെ സുനില്‍ കുമാര്‍ (26) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ സൂരംബയല്‍ സ്‌കൂളിന് സമീപത്ത് വെച്ച് ഒരു സംഘം ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി അക്രമിക്കുകയും ബൈക്ക് തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് മനോഹരനും സുനില്‍കുമാറും പറഞ്ഞു. ഇതിന് ശേഷം സൂരംബയലില്‍ ഡി.വൈ.എഫ്.ഐ.യുടെ കീഴിലുള്ള കൈരളി ക്ലബ്ബിന് നേരെയും ഒരു സംഘം അക്രമം നടത്തി. 

അതേസമയം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്നും ബി.ജെ.പി. പ്രവര്‍ത്തകന്റെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ തല്ലിത്തകര്‍ത്തതായും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Leave A Reply