Latest News :
...
Home » , » വഴിത്തര്‍ക്കം: മധ്യവയസ്‌ക്കന് വെട്ടേറ്റു

വഴിത്തര്‍ക്കം: മധ്യവയസ്‌ക്കന് വെട്ടേറ്റു

Written By Muhimmath News on Thursday, 15 March 2018 | 17:49


കണ്ണൂര്‍: വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ വെട്ടേറ്റ് ഭര്‍ത്താവും അടിയേറ്റ് ഭാര്യയും ആശുപത്രിയില്‍. തൃക്കരിപ്പൂര്‍ ഇടയിലേക്കാട് സ്വദേശി മുട്ടില്‍ വിന്‍സെന്റ് (50), ഭാര്യ പി എം ഷീബ (45) എന്നിവരെയാണ് പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസി വിജയന്‍ വിന്‍സെന്റിനെ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. ഇരു കൈകള്‍ക്കും നെഞ്ചിനുമാണ് സാരമായി പരിക്കേറ്റത്. 
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved