Latest News :
...
Home » » മണ്ണംകുഴിയില്‍ ക്ലബ്ബിന് നേരെ അക്രമം; യുവാവിന് പരിക്ക്

മണ്ണംകുഴിയില്‍ ക്ലബ്ബിന് നേരെ അക്രമം; യുവാവിന് പരിക്ക്

Written By Muhimmath News on Friday, 30 March 2018 | 17:38


ഉപ്പള: ഉപ്പള മണ്ണംകുഴിയില്‍ ക്ലബ്ബിന് നേരെ അക്രമം. യുവാവിന് പരിക്കേറ്റു. മണ്ണംകുഴിയിലെ ബിച്ചൂ ബോയ്‌സ് ക്ലബ്ബിന് നേരെയാണ് അക്രമമുണ്ടായത്. രണ്ടുപേരാണ് അക്രമം കാട്ടിയത്. ഗ്ലാസും ടി.വിയും ലൈറ്റും തകര്‍ത്തു. ക്ലബ്ബില്‍ ലുഡോ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന മണ്ണംകുഴിയിലെ അന്‍സാറി(20)നാണ് പരിക്കേറ്റത്. ടി.വിയുടെ ഗ്ലാസ് തകര്‍ന്ന് കണ്ണില്‍ വീണാണ് അന്‍സാറിന് പരിക്കേറ്റത്. 

ഇന്നലെ രാത്രി എട്ട് മണിക്ക് ഹനീഫ എന്നയാളെ അന്വേഷിച്ചെത്തിയ രണ്ടുപേരാണ് അക്രമം കാട്ടിയത്. ഹനീഫ ഇവിടെ ഇല്ലെന്ന് പറഞ്ഞപ്പോള്‍ കയ്യില്‍ കരുതിയിരുന്ന വടികൊണ്ട് ഗ്ലാസും ടി.വിയും ലൈറ്റും അടിച്ചുതകര്‍ക്കുകയുമായിരുന്നു. ഹനീഫക്കെതിരെ വധഭീഷണി മുഴക്കിയാണ് സംഘം മടങ്ങിയതെന്നും പറയുന്നു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved