Latest News :
...
Home » » പാര്‍ക്കിംഗിന്റെ പേരില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് പരിക്ക്

പാര്‍ക്കിംഗിന്റെ പേരില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ക്ക് പരിക്ക്

Written By Muhimmath News on Monday, 5 March 2018 | 18:27


കാസര്‍കോട്: പാര്‍ക്കിംഗിന്റെ പേരില്‍ യുവാക്കള്‍ ഏറ്റുമുട്ടി. രണ്ടു പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടടോടെ മേല്‍പറമ്പ് ടൗണിലാണ് സംഭവം നടന്നത്. കീഴൂര്‍ സ്വദേശിയായ സഫ്‌വാനും (25), മേല്‍പറമ്പ് ടൗണിലെ ചുമട്ടു തൊഴിലാളി ഖലീലി(35)നുമാണ് പരിക്കേറ്റത്. തുടര്‍ന്ന് ഇരുവരെയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാധനം വാങ്ങാനെത്തിയ സഫ്‌വാന്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ മറ്റ് യുവാക്കളുമായി പ്രശ്‌നങ്ങളുണ്ടാവുകയും പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved