Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » കടയ്ക്കു മുന്നില്‍ സിഗരറ്റ് വലിച്ചതിനെ എതിര്‍ത്തതിന് മര്‍ദ്ദനം; പത്ത് പേര്‍ക്കെതിരെ കേസ്

കടയ്ക്കു മുന്നില്‍ സിഗരറ്റ് വലിച്ചതിനെ എതിര്‍ത്തതിന് മര്‍ദ്ദനം; പത്ത് പേര്‍ക്കെതിരെ കേസ്

Written By Muhimmath News on Monday, 5 March 2018 | 11:11
























ബദിയടുക്ക: കടയ്ക്കു മുന്നില്‍ സിഗരറ്റ് വലിച്ചതിനെ എതിര്‍ത്തതിന് വ്യാപാരികളെ മര്‍ദ്ദിച്ചതായി പരാതി. സംഭവത്തില്‍ പത്തു പേര്‍ക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു.
പൈക്കം മണവാട്ടി ഉറൂസിന്റെ ഭാഗമായി സ്റ്റാള്‍ നടത്തുകയായിരുന്ന പടന്നയിലെ സുധീഷ്(29), ഹംസ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.
ഇവരുടെ സ്റ്റാളിന് മുന്നില്‍ രണ്ടുപേര്‍ സിഗരറ്റ് വലിക്കുമ്പോള്‍ എതിര്‍ത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സ്റ്റാള്‍ അടക്കുമ്പോള്‍ ഒരു സംഘം എത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മഞ്ചു, ഗദ്ദു തുടങ്ങി പത്ത് പേര്‍ക്കെതിരേയാണ് കേസ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved