Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , » പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് 9ന്

പെരിയടുക്ക ബദ്‌രിയ്യ മജ്‌ലിസ് 9ന്

Written By Muhimmath News on Thursday, 8 March 2018 | 20:25


ചൗക്കി: പെരിയടുക്കയില്‍ ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന മാസാന്ത ബദ്‌രിയ ആത്മീയ മജ് ലിസ് 9ന് വെള്ളിയാഴ്ച പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടക്കും. വൈകുന്നേരം 5 മണിക്ക് മുഹ്യിസുന്ന ബുര്‍ദ സംഘത്തിന്റെ ബുര്‍ദ മജ്‌ലിസോടെ പരിപാടി ആരംഭിക്കും.

മഗ്‌രിബ് നിസ്‌ക്കാരാനന്തരം സുലൈമാന്‍ സഖാഫി ഡി.എം ആമുഖപ്രഭാഷണം നടത്തും ബദ്രിയ്യ ആത്മീയ മജ്‌ലിസിനും  കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. മദ്‌റസ, സ്‌കൂള്‍, കോളേജ് തലങ്ങളില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രതേക പ്രാര്‍ത്ഥന ഉണ്ടാകും. 

സഹീദ് സഅദി കെ.എം. അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുല്‍ ഖാദിര്‍ സഅദി പയോട്ട, മുഹമ്മദ് തമീം അഹ്‌സനി മജല്‍, അഷ്‌റഫ് സഅദി ആരിക്കാടി, മുസ്ഥഫ ബാഖവി എ.ആര്‍ നഗര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്,  മുസ്ഥഫ ഹനീഫി, ബഷീര്‍ മിസ്ബാഹി എരിയാല്‍, ഹകീം സഖാഫി മജല്‍, മുഹമ്മദ് ജദീര്‍ ഹിമമി മലങ്കര, പയ്യക്കി മുഹമ്മദ് ഹാജി, ഹകീം ഹാജി, അബ്ദുര്‍റഹ്മാന്‍ ബദര്‍ നഗര്‍, സലിം കോപ്പ, ലതീഫ് അറഫ, മൊയ്തു കെ.എം, എ.കെ കമ്പാര്‍, അബദുല്ല മല്ലം, ഹസൈനാര്‍ ചൗക്കി സംബന്ധിക്കും
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved