Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , , » മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സില, ജില്ലാ തല ഉദ്ഘാടനം 19ന് ബെളിഞ്ച മഹബ്ബയില്‍,101 അംഗ സ്വാഗത സംഘ സമിതി രൂപീകരിച്ചു.

മുഹിമ്മാത്ത് നസ്വീഹത്ത് സില്‍സില, ജില്ലാ തല ഉദ്ഘാടനം 19ന് ബെളിഞ്ച മഹബ്ബയില്‍,101 അംഗ സ്വാഗത സംഘ സമിതി രൂപീകരിച്ചു.

Written By Muhimmath News on Saturday, 10 March 2018 | 18:14


ബെളിഞ്ച: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ ശില്‍പ്പിയും സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ ആത്മീയ പണ്ഡിതനുമായ സൈനുല്‍ മുഹഖ്ഖീന്‍ മര്‍ഹും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ പേരില്‍ ഏപ്രില്‍ 26,27,28 തീയ്യതികളില്‍ നടക്കുന്ന ഉറൂസ് മുബാറകിന്റെ പ്രചരണഭാഗമായി മുഹിമ്മാത്ത്  സമിതി സംഘടിപ്പിക്കുന്ന നസ്വീസത്ത് സില്‍സിലയുടെ ജില്ലാ തല ഉദ്ഘാടനം മാര്‍ച്ച് 19ന് ബെളിഞ്ച മഹബ്ബ കള്‍ച്ചറല്‍ സെന്ററില്‍ നടക്കും. മാര്‍ച്ച് 19 മുതല്‍ 23 വരെയുളള ദിവസങ്ങളില്‍ പ്രമുഖ പ്രഭാഷകന്‍ അബ്ദുസലാം സഅദി കോട്ടക്കുന്ന് സൂറത്ത് തീന്‍ ആസ്പദമാക്കി പ്രഭാഷണം നടത്തും.

പരിപാടിയുടെ വിജയത്തിനായി 101 അംഗ സ്വാഗത സംഘ സമിതി രൂപീകരിച്ചു. ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ മുഹമ്മദ് അമാനി പ്രാര്‍ത്ഥന നടത്തി.കെ കെ അബ്ദുല്‍ ഖാദര്‍ നാരമ്പാടിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് പി ആര്‍ ഒ സയ്യിദ് ഹാമിദുല്‍ അന്‍വര്‍ അഹ്ദല്‍ സഖാഫി  ഉദ്ഘാടനം ചെയ്തു. ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച  വിഷയാവതരണം നടത്തി. സയ്യിദ് യാസീന്‍ ഉബൈദുള്ള, സഅദി സമാപന പ്രാര്‍ത്ഥന നടത്തി. ബി കെ അബ്ദുലെത്തീഫ് മുസ്ലിയാര്‍ ആബിദ് നഈമി, അബ്ദുല്‍ ഹമീദ് എന്‍ കെ മദീന, നാസര്‍ ഹിമമി സഖാഫി, ഉസ്മാന്‍ മൗലവി പാലഗം, അബ്ദുറസാഖ് മിസ്ബാഹി സൗദി, എന്‍ കെ അബൂബക്കര്‍ മദീന, മുഹമ്മദ് ജി, ശെഫീഖ് അക്കരെ, അബ്ദുലെത്തീഫ് ഗോളിക്കട്ട, ജമാല്‍ അജ്മാന്‍, അബ്ദുല്‍ കരീം പൊയില്‍ ഖത്തര്‍, എന്‍ കെ അബ്ബാസ് ബഹ്‌റൈന്‍, അബൂബക്കര്‍ ദഡ്മൂല, ബദ്‌റുദ്ധീന്‍ ഗണ്ടിത്തടുക്ക, ശെരീഫ് ദര്‍ക്കാസ് അബൂദാബി, അബ്ദുല്‍ അസീസ് ഗണ്ടിത്തടുക്ക തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പി എ മുഹമ്മദ് മൗലവി പാലഗം സ്വാഗതവും ബഷീര്‍ അക്കര നന്ദിയും പറഞ്ഞു.


ഭാരവാഹികളായി അബ്ദുല്ല മൗലവി ബങ്കഌ, മുഹമ്മദ് അമാനി, മുഹമ്മദ് അക്കരെ, അബ്ദുറഹ്മാന്‍ കെ കെ നാരമ്പാടി, സഫാ മുഹമ്മദ് ഹാജി, മുനീര്‍ അല്‍ അന്‍സാര്‍(ഡയറക്ടര്‍ ബോര്‍ഡ്), അബ്ദുല്‍ഖാദര്‍ കെ കെ നാരമ്പാടി ( ചെയര്‍മാന്‍), പി എ മുഹമ്മദ് മൗലവി പാലഗം (വര്‍ക്കിംഗ്.ചെയര്‍മാന്‍), ലത്തീഫ് ഗോളിക്കട്ട, എന്‍ കെ അബ്ദുല്ല, ഇബ്‌റാഹിം നാരമ്പാടി, മുഹമ്മദ് പളളിക്കര, മുഹമ്മദ് ഗുരിയടുക്ക (വൈസ്.ചെയര്‍മാന്‍), ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച (ജന.കണ്‍വീനര്‍), ബഷീര്‍ അക്കര (വര്‍ക്കിംഗ്. കണ്‍വീനര്‍), ആബിദ് നഈമി, ഉസ്മാന്‍ മൗലവി, നാസര്‍  സഖാഫി, ബാത്വിഷ സുഹ് രി, അബൂബക്കര്‍ ദഡ്മൂലെ(ജോ.കണ്‍വീനേഴ്‌സ് ), ഉമ്മര്‍ ഗണ്ടിത്തടുക്ക(ട്രഷറര്‍), ശെഫീഖ് നാരമ്പാടി, അസീസ് ഗണ്ടിത്തടുക്ക, ഇര്‍ഷാദ് ഗണ്ടിത്തടുക്ക( പ്രചരണം ), അബൂബക്കര്‍ മൗലവി ഗണ്ടിത്തടുക്ക, അബ്ദുറഊഫ് നാരമ്പാടി(പ്രോഗ്രാം), സുബൈര്‍ ഗുരിയടുക്ക, റാഷിദ് കെ കെ എന്‍, സിയാദ് ബെളിഞ്ച, ശമ്മാസ് ബെളിഞ്ച, സാബിത്ത് പളളിക്കര (വളണ്ടിയര്‍ ), ശെഫീഖ് അക്കരെ, മന്‍സൂര്‍ സഫാ(മീഡിയ) എന്നിവരെ തെരഞ്ഞെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved