പൈക്ക : ഉത്സവംകണ്ട് മടങ്ങുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. നെല്ലിക്കട്ട, ഗുരുനഗറിലെ നിഥിന് (28), സുഹൃത്ത് ശ്രീകാന്ത് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നെല്ലിക്കട്ട ചൂരിപ്പള്ളത്താണ് അപകടം. പൂമാണി കിന്നിമാണി ക്ഷേത്രത്തില്‍ നടന്ന വെടി ഉത്സവത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. നിഥിനെ മംഗളൂരു ആസ്പത്രിയിലും ശ്രീകാന്തിനെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.