Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























അഗര്‍ത്തല: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പിയ്ക്ക് തലവേദനയായി ത്രിപുരയിലെ സഖ്യകക്ഷി രംഗത്ത്. ത്രിപുരയില്‍ ബി.ജെ.പിയ്ക്ക് ഗോത്രവോട്ടുകള്‍ നേടികൊടുക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനമായിരുന്ന ഇന്‍ഡിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഒഫ് ത്രിപുര (ഐ.പി.എഫ്.ടി) തങ്ങളുടെ ആവശ്യങ്ങള്‍ ശക്തമാക്കി മുന്നോട്ട് വന്നതാണ് ബി.ജെ.പിയ്ക്ക് തിരിച്ചടിയായത്.

ഗോത്രവിഭാഗങ്ങള്‍ക്ക് വേണ്ടി പ്രത്യേക സംസ്ഥാനമെന്ന ആവശ്യമാണ് ഐ.പി.എഫ്.ടി മുന്നോട്ട് വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രത്യേക വിഷയമാണെന്നും എന്നാല്‍ പ്രത്യേക സംസ്ഥാനം വേണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണെന്നും പാര്‍ട്ടി പ്രസിഡന്റ് എന്‍.സി.ദേബ്ബാര്‍മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

1997 മുതല്‍ പ്രത്യേക സംസ്ഥാനമെന്ന ആവശ്യം ഉന്നയിക്കുന്ന പാര്‍ട്ടിയാണ് ഐ.പി.എഫ്.ടി. തങ്ങളുടെ ആവശ്യം പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയമിക്കുമെന്നാണ് കരുതുന്നതെന്നും ദേബ്ബാര്‍മ പറഞ്ഞു. 'ഗോത്രവിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം പ്രാമുഖ്യം നല്‍കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും വികസന പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെ തന്നെ നടക്കും. എന്നാല്‍ തങ്ങളുടെ ആവശ്യം പ്രത്യേക സംസ്ഥാനമാണെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 25 വര്‍ഷമായി ത്രിപുരയില്‍ അധികാരത്തിലിരുന്ന മണിക് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിനെ പരാജയപ്പെടുത്തി ബി.ജെ.പി ഐ.പി.എഫ്.ടി സഖ്യമാണ് ത്രിപുരയില്‍ അധികാരത്തിലെത്തിയിരിക്കുന്നത്.

Leave A Reply