Latest News :
...
Home » , , » ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കൂ,ആക്രമണ സാധ്യത കുറയ്ക്കൂ: ബി.ജെ.പി എം.എല്‍.എ.

ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കൂ,ആക്രമണ സാധ്യത കുറയ്ക്കൂ: ബി.ജെ.പി എം.എല്‍.എ.

Written By Muhimmath News on Monday, 26 March 2018 | 11:54
























ഇന്‍ഡോര്‍: പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളെ ഒഴിവാക്കണമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ ഗുണയില്‍നിന്നുള്ള എംഎല്‍എ പന്നലാല്‍ ശാക്യയാണ് പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയത്. 

പെണ്‍കുട്ടികളെന്തിനാണ് ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് അവരത് അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കും ഗുണയിലെ ഒരു കോളജില്‍ സംസാരിക്കവെ ശാക്യ പറഞ്ഞു. 

രാജ്യാന്തര വനിതാ ദിനം ആചരിക്കുന്നതു വിദേശ പാരന്പര്യമാണെന്നും ഇന്ത്യയില്‍ നവരാത്രിക്ക് സ്ത്രീകള്‍ പൂജിക്കപ്പെടുന്നുണ്ടെന്നും ശാക്യ പറഞ്ഞു.
പെണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്ന പാശ്ചാത്യന്‍ സംസ്‌കാരം ആണ്‍കുട്ടികള്‍ സ്വീകരിക്കരുതെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved