Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » » മാങ്ങാട്ട് വീണ്ടും തീവെപ്പ്; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിച്ചു

മാങ്ങാട്ട് വീണ്ടും തീവെപ്പ്; വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് നശിപ്പിച്ചു

Written By Muhimmath News on Saturday, 10 March 2018 | 11:04
























മാങ്ങാട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. മാങ്ങാട് താമസിക്കുന്ന ഹുസ്സൈന്‍ കൊല്ലംപാടിയുടെ മകന്‍ കബീറിന്റെ ബൈക്കാണ് അജ്ഞാകസംഘം തീവെച്ച് നശിപ്പിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. കാസര്‍കോട്ടെ ട്രാവല്‍സിലെ ജോലിക്കാരനായ കബീറിന്റെ കെഎല്‍60 സി 5849 സ്‌കൂട്ടറാണ് കത്തിച്ചത്. 

വീടിന്റെ ജനാല ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കെട്ടാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. നശിപ്പിച്ച ബൈക്കിന് സമീപം രണ്ട് കുപ്പി പെട്രോള്‍, ഒരു കത്തിയും ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സംഭവമറിഞ്ഞ് ബേക്കല്‍ എസ്.ഐ വിപിന്റെ നേതൃത്വത്തിലുളള ബേക്കല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved