Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page



കാസറഗോഡ്: ബോവിക്കാന്‍ ബി.എ.ആര്‍ ഹൈസ്‌കൂളില്‍ നിന്ന് 1995 മാര്‍ച്ചില്‍ എസ് എസ് എല്‍ സി കഴിഞ്ഞ് പുറത്തിറങ്ങിയ 1994-95 ബാച്ചിലെ സഹപാഠികള്‍ അവരുടെ അധ്യാപകരോടൊപ്പം വീണ്ടും ഒത്തുകൂടിയത് പലര്‍ക്കും നവ്യാനുഭവമായി


ഇരുപത്തിരണ്ടാണ്ടുകള്‍ക്ക് ശേഷമുള്ള ഒത്തുചേരല്‍ ജീവിതത്തിന്റെ പല തുറകളില്‍ എത്തിയവരുടെ ജീവിതാനുഭവങ്ങളും പഴയ സ്‌കൂള്‍ കാലഘട്ടങ്ങളിലെ അനുഭവങ്ങളും രസകരമായ നിമിഷങ്ങളും ഓര്‍ത്തെടുത്ത് അധ്യാപകരും സുഹൃത്തുക്കളും പങ്ക് വെച്ചത് രസകരമായതും ചിരി പടര്‍ത്തുന്നതുമായ അനുഭവങ്ങളായിരുന്നു.
ഹസൈന്‍ നവാസ് അധ്യക്ഷത വഹിച്ച പരിപാടി മുന്‍ പ്രധാന അധ്യാപിക യെശോദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.

യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം, പി.ടി.എ പ്രസിഡണ്ട്, കെബി മുഹമ്മദ് കുഞ്ഞി, അധ്യാപകരായ പിലിക്കോട് രവി, അരവിന്ദാക്ഷന്‍ മാഷ്, നാണു മാഷ്, കുര്യാക്കോസ് മാഷ്, അനിത ടീച്ചര്‍, ദിനേശ് മാഷ്, വത്സല ടീച്ചര്‍, നാരായണന്‍ മാഷ്, മീനാക്ഷി ടീച്ചര്‍, ഉമാദേവി ടീച്ചര്‍, മുരളി മാഷ്, ബാച്ചിനെ പ്രതിനിധീകരിച്ച് സിജോ നെടുപ്പറമ്പില്‍, നിശാന്ത് തൃശൂര്‍, ഫൈസല്‍ ചേരൂര്‍, അബ്ദുല്ല ആലൂര്‍, പ്രിയ, മുന്‍ജുള, സതീദേവി, ഇഖ്ബാല്‍ കളപ്പുര, റഹിം യേനപ്പോയ, ലെത്തീഫ് കംബ്രാജ്, അനീഷ്,പ്രകാശ് മുളിയാര്‍, പ്രമോദ്, റസ്സാഖ് തുടങ്ങിയവര്‍ സംസാരിച്ചു കുട്ടികളുടെ കലാപരിപാടികള്‍ക്ക് ശേഷം വിഭവസമൃതമായ ഉച്ചസദ്യക്ക് ശേഷം ഇത് നല്ലൊരു തുടക്കമാണന്നും ഇനിയും ഒത്തുചേരാം എന്ന തിരുമാനത്തോടെയാണവര്‍ പിരിഞ്ഞത്

Leave A Reply